പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധ​മി​ല്ലെ​ന്ന് ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള
Wednesday, March 20, 2019 11:10 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ടി​ക്കു​ന്നി​ലി​ന്‍റെ വി​ശ്വ​സ്ത​ൻ ത​നി​ക്കെ​തി​രെ ന​ട​ത്തി​യ മോ​ശം പ​രാ​മ​ർ​ശ​ത്തി​ൽ എ​തി​ർ​പ്പോ പ്ര​തി​ഷേ​ധ മോ ​ഇ​ല്ലെ​ന്ന് ആ​ർ.​ബാ​ല​കൃ​ഷ​ണ​പി​ള്ള. പ​ക്ഷേ വ​ന്ന വ​ഴി​ക​ൾ മ​റ​ന്നു പോ​ക​രു​ത്. ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ വ്യ​ക്തി​യു​ടെ അ​ച്ഛ​ൻ ത​ന്‍റെ സ്റ്റാ​ഫാ​യി ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് അ​രി വേ​ടി​ച്ചി​ട്ടു​ള്ള​തും. ശെ​രി​ക്കൊ​പ്പ​മേ എ​ന്നും നി​ല​നി​ന്നി​ട്ടു​ള്ളു. ഇ​ന്ന​ത്തെ നി​ല​പാ​ടും അ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ്. മാ​വേ​ലി​ക്ക​ര​യി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കു​മെ​ന്നും പി​ള്ള പ​റ​ഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് -ബി​യു​മാ​യി ബ​ന്ധ​മി​ല്ല

കൊ​ല്ലം: സം​ഘ​ട​നാ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ന് അഞ്ചുവ​ർ​ഷം മു​ന്പ് പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ ശ​ര​ണ്യ മ​നോ​ജി​ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ബി) ​യു​മാ​യി യാ​തൊ​രു​വി​ധ​മാ​യ ബ​ന്ധ​വു​മി​ല്ലെ​ന്ന് പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഷാ​ജു അ​റി​യി​ച്ചു.
പ​രാ​ജ​യ ഭീ​തി പൂ​ണ്ട മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ന​ട​ത്തി​യ തി​ര​ക്ക​ഥ​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ബി) ​യു​മാ​യി യാ​തൊ​രു​വി​ധ​മാ​യ ബ​ന്ധ​വു​മി​ല്ലാ​ത്ത ആ​ളെ പാ​ർ​ട്ടി​യി​ൽ നി​ന്നും രാ​ജി വ​യ്പ്പി​ച്ചു എ​ന്ന നാ​ട​കം ന​ട​ത്തി കോ​ണ്‍​ഗ്ര​സ് മെ​ന്പ​ർ​ഷി​പ്പ് ന​ൽ​കി​യ ഇ​ത്ത​രം ന​ട​പ​ടി അ​പ​ഹാ​സ്യ​മാ​ണെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജു പ​റ​ഞ്ഞു.