മീ​ന​ച്ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി വേ​ന​ൽ​മ​ഴ
Wednesday, March 20, 2019 11:10 PM IST
കൊ​ല്ലം: മീ​ന​ച്ചൂ​ടി​ന് ആ​ശ്വാ​സം പ​ക​ർ​ന്ന് വേ​ന​ൽ​മ​ഴ . ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ പെ​യ്ത​ത്.
കൊ​ല്ലം ന​ഗ​ര​ത്തി​ൽ രാ​ത്രി ഒ​ന്പ​തോ​ടെ തു​ട​ങ്ങി​യ മ​ഴ ഏ​റെ സ​മ​യം നീ​ണ്ടു​നി​ന്നു.     മ​ഴ​യ്ക്കൊ​പ്പം ഇ​ടി​യും മി​ന്ന​ലും ശ​ക്ത​മാ​യി​രു​ന്നു. കു​ണ്ട​റ, ചാ​ത്ത​ന്നൂ​ർ, പാ​രി​പ്പ​ള്ളി, പ​ര​വൂ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ പെ​യ്ത​ത്.
ഇ​തോ​ടെ മീ​ന​ച്ചൂ​ടി​ൽ ഉ​രു​കി​നി​ന്ന നാ​ടി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ മ​ഴ തെ​ല്ലാ​ശ്വാ​സ​മാ​യി. കു​ടി​വെ​ള്ളം കി​ട്ടാ​തെ വ​ല​ഞ്ഞ​വ​ർ​ക്കും മ​ഴ ആ​ശ്വാ​സം പ​ക​ർ​ന്നു.