ച​ര​ക്ക് ലോ​റി വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു
Wednesday, March 20, 2019 11:10 PM IST
അ​ഞ്ച​ൽ: ച​ര​ക്ക് ലോ​റി വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു. രാ​ത്രി​യാ​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. തി​ര​ക്കേ​റി​യ അ​ഞ്ച​ൽ ച​ന്ത​മു​ക്കി​ൽ ത​ടി​ക്കാ​ട് റോ​ഡി​ലാ​ണ് സം​ഭ​വം.
ചൊ​വ രാ​ത്രി 10 ന് ​ച​ര​ക്ക് ലോ​റി വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഒ​ടി​ഞ്ഞു​വീ​ണു. അ​ഞ്ച​ൽ എ​ൽ​പി സ്കൂ​ളി​ൽ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.
രാ​ത്രി​യാ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. വൈ​ദ്യു​തി പോ​സ്റ്റി​ൽ ലോ​റി​യി​ടി​ച്ച് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ന് ഉ​ണ്ടാ​യ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 10000 രൂ​പ ലോ​റി ഉ​ട​മ അ​ട​യ്ക്കാ​ൻ അ​ഞ്ച​ൽ പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ച​ര​ക്കു​മാ​യി എ​ത്തി​യ ലോ​റി​യാ​ണ് വൈ​ദ്യു​തി​പോ​സ്റ്റി​ൽ ഇ​ടി​ച്ച​ത്.
വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു