കു​ടി വെ​ള്ള പ്ര​ശ്നം: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ഉ​പ​രോ​ധി​ച്ചു
Wednesday, March 20, 2019 11:10 PM IST
ച​വ​റ: മാ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം കി​ട്ടു​ന്നി​ല്ല എ​ന്നാ​രോ​പി​ച്ച് ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനെ ഉ​പ​രോ​ധി​ച്ചു.​ ച​വ​റ ഭ​ര​ണി​ക്കാ​വ് സു​നാ​മി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് ഉ​പ​രോ​ധ​വു​മാ​യി എ​ത്തി​യ​ത്.​
പ​ല​പ്പോ​ഴും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ കി​ണ​റ്റി​ൽ നി​ന്നാ​ണ് വെ​ള്ളം കോ​രി​ക്കൊ​ണ്ട് വ​ന്നി​രു​ന്ന​തെ​ന്നും വേ​ന​ൽ​ക്കാ​ല​മാ​യ​തോ​ടെ കി​ണ​ർ വ​റ്റി​യ​തി​നാ​ൽ വെ​ള്ളം ല​ഭി​ക്കാ​ത്ത​ അവ​സ്ഥ​യാ​ണ്. കോ​ള​നി​യി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​രെ സ​മീ​പി​ക്കു​മ്പോ​ൾ ഉ​ട​ൻ ശ​രി​യാ​കും എ​ന്ന് പ​റ​യു​ന്ന​ത​ല്ലാ​തെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലാ​യെ​ന്ന് ഉ​പ​രോ​ധ​ക്കാ​ർ പ​റ​യു​ന്നു.​
ഉ​പ​രോ​ധം നീ​ണ്ട് പോ​യ​തോ​ടെ പോ​ലി​സും എ​ത്തി.​തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ സു​നാ​മി കോ​ള​നി​യി​ൽ അ​യ്യാ​യി​രം ലി​റ്റ​റി​ന്‍റെ ജ​ല​സം​ഭ​ര​ണി കൊ​ണ്ട് വ​ച്ച് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാം എ​ന്ന ഉ​റ​പ്പി​ൻ​മേ​ൽ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു.