കു​ണ്ട​റ​യി​ൽ സൈ​ക്കി​ൾ സ​വാ​രി പ്ര​ഖ്യാ​പ​നം ന​ട​ത്തി
Wednesday, March 20, 2019 11:11 PM IST
കു​ണ്ട​റ: ഇ​ള​ന്പ​ള്ളൂ​ർ കെ​ജി​വി ഗ​വ.​യു​പി സ്കൂ​ളി​ലെ ആ​റ് ഏ​ഴ് ക്ലാ​സു​ക​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ൾ സൈ​ക്കി​ൾ ച​വി​ട്ടി മി​ക​വ് കാ​ട്ടി. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ന​ട​ന്ന സൈ​ക്കി​ൾ സ​വാ​രി പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 63 പെ​ണ്‍​കു​ട്ടി​ക​ളാ​ണ് സൈ​ക്കി​ൽ സ​വാ​രി പ​ഠി​ച്ച​ത്.
സൈ​ക്കി​ൾ സ​വാ​രി​യു​ടെ പ്ര​ഖ്യാ​പ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ വി​ദ്യാ​ഭ്യ​സ സ​മ​തി അ​ധ്യ​ക്ഷ ജൂ​ലി​യ​റ്റ് നെ​ൽ​സ​ണ്‍ നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി​നോ​ദ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹെ​ഡ്മി​സ്ട്ര​സ് ഗ്രേ​സി​തോ​മ​സ്, വാ​ർ​ഡം​ഗം റെ​ജി​ല ല​ത്തീ​ഫ്, അ​ക്കു​ത്തി​ക്കു​ത്ത് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് ആ​ർ.​തു​ള​സി, എ​സ്.​ആ​ർ.​ജി.​ക​ണ്‍​വീ​ന​ർ ഗാ​യ​ത്രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാർഷികാഘോഷം സംഘടിപ്പിച്ചു

ചവറ: തേവലക്കര നടുവിലക്കര ഇസ്സത്തുൽ ഇസ്ലാം യു.പി സ്കൂളിന്‍റെ വാർഷികാഘോഷം സംഘടിപ്പിച്ചു. വാർഷികാഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം തേവലക്കര പഞ്ചായത്ത് പ്രസിഡന്‍റ് ഐ. ഷിഹാബ് ഉദ്ഘാടനം ചെയ്തു.
പിറ്റിഎ പ്രസിഡന്‍റ് എൻ. നാസറുദീൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിന്ധ്യ അജയൻ, ഹഫ്സത്ത്, മഹേഷ് ചന്ദ്ര, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വനിതാ ദിനത്തോടനുബന്ധിച്ച് സ്കൂൾ ഏർപ്പെടുത്തിയ പുരസ്കാരം ചടങ്ങിൽ ബിന്ദു ഏറ്റുവാങ്ങി. തുടർന്ന് കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.