ഗാ​ന്ധി​ഭ​വ​ൻ അശരണരുടെ അഭയകേന്ദ്രം: മന്ത്രി കെ. രാജു
Wednesday, March 20, 2019 11:11 PM IST
ചാ​ത്ത​ന്നൂ​ർ: പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ അ​നാ​ഥാ​ല​യ​മ​ല്ല, പ്രാ​യ​ഭേ​ദ​മ​ന്യേ അ​ശ​ര​ണ​രു​ടെ അ​ഭ​യ​കേ​ന്ദ്ര​മാ​ണെ​ന്ന് മ​ന്ത്രി കെ.​രാ​ജു പ​റ​ഞ്ഞു. പാ​രി​പ്പ​ള്ളി വേ​ള​മാ​നൂ​രി​ൽ ഗാ​ന്ധിഭ​വ​ന്‍റെ പ​തി​നൊ​ന്നാ​മ​ത് ശാ​ഖ​യാ​യ സ്നേ​ഹാ​ശ്ര​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​രു​ത​ലും കാ​രു​ണ്യ​വും ആ​വ​ശ്യ​മു​ള്ള ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള ബാ​ദ്ധ്യ​ത സ​ർ​ക്കാ​രി​നാ​ണെ​ങ്കി​ലും ഗാ​ന്ധി​ഭ​വ​ൻ പോ​ലു​ള്ള പ്ര​സ്ഥാ​ന​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ചെ​ലു​ത്തു​ന്ന പ​ങ്ക് വ​ള​രെ വ​ലു​താ​ണ്.​ സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ആം​ഗ​ൻ​വാ​ടി​ക​ൾ നേ​ര​ത്തെ ആ​രം​ഭി​ച്ചെ​ങ്കി​ലും മു​തി​ർ​ന്ന​വ​ർ​ക്ക് വേ​ണ്ടി പ​ക​ൽ​വീ​ട് പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ ഇ​പ്പോ​ഴാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.
വീ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ പ്രാ​യ​മാ​യ​വ​ർ​ക്ക് പ​ക​ൽ ക​ഴി​യാ​നു​ള്ള സൗ​ക​ര്യം കൂ​ടി ഗാ​ന്ധി​ഭ​വ​നി​ൽ ഒ​രു​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ സ​ഹാ​യ​വും ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​വു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ല്കി.​ജി​എ​സ്.​ ജ​യ​ലാ​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ആ​ദ്യ അ​ന്തേ​വാ​സി​യാ​യ പ​രു​ത്തി​യ​റ സ്വ​ദേ​ശി ത​ങ്ക​പ്പ​ൻ​പി​ള്ള​യെ സ്വീ​ക​രി​ച്ചു.​
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​ജ​യ​പ്ര​കാ​ശ്, ചെ​യ​ർ​മാ​ൻ ബി.​പ്രേ​മാ​ന​ന്ദ്, ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ, ക​ല്ലു​വാ​തു​ക്ക​ൽ​പാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക​കു​മാ​രി,ഡോ.​പ​ങ്ക​ജ് ഷാ​ജി, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള,സു​ന്ദ​രേ​ശ​ൻ, ആ​ർ.​ഡി.​ലാ​ൽ, മ ു​ര​ളീ​ധ​രൻപി​ള്ള, പി​എം.​രാ​ധാ​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ്ഹു​സൈ​ൻ, സെ​യ്ഫ് വേ​ള​മാ​നൂ​ർ, ക​ബീ​ർ​ആ​ല​പ്പാ​ട്ട് ശ​ശി, ജെ​പി, ശ്രീ​ക​ല ദ​മ്പ​തി​ക​ൾ, ബി.​പ്രേ​മാ​ന​ന്ദ്, ഡോ.​ഷാ​ജി​പ​ങ്ക​ജ്, രാ​ധാ​കൃ​ഷ്ണ​ൻ, ലാ​ലു, ഷാ​ജി​കു​മാ​ർ, ഗോ​പു​കൊ​ടു​ങ്ങ​ല്ലൂ​ർ, സു​ഭാ​ഷ്, ഗാ​ന്ധി​യ​ൻ ഡോ.​ചാ​ച്ചാ​ശി​വ​രാ​ജ​ൻ, കേ​ളി​സു​നി, സ​ൽ​മാ​ൻ​ഹു​സൈ​ൻ, സി​റാ​ജു​ദീ​ൻ, ക​ബീ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, ആ​ർ.​ഡി ലാ​ൽ, സു​നി​ൽ​കു​മാ​ർ, പ്ര​ദീ​പ്, ബാ​ബു,അ​ജ​യ​കു​മാ​ർ, രാ​മ​ൻ, രാ​മ​ച​ന്ദ്ര​ൻ, ഉ​ണ്ണിു​കൃ​ഷ്ണ​ൻ, പ​ത്മാ​ല​യം​രാ​ധാ​കൃ​ഷ്ണ​ൻ, ഡോ.​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ, ആ​ല​പ്പാ​ട്ട് ശ​ശി, റ്റി.​പി.​മാ​ധ​വ​ൻ എ​ന്നി​വ​രെ മ​ന്ത്രി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
ജെ​പി ​വേ​ള​മാ​നൂ​ർ, ശ്രീ​ക​ല ദ​മ്പ​തി​ക​ൾ സം​ഭാ​വ​ന​യാ​യി ന​ല്കി​യ വീ​ടു​ൾ​പ്പെ​ടെ​യു​ള്ള പ​ത്തൊ​ൻ​പ​ത് സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് സ്നേ​ഹാ​ശ്ര​മം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.​ ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും ഡോ.​ ഷാ​ജി​പ​ങ്ക​ജും അ​ന്തേ​വാ​സി​ക​ൾ​ക്കു​ള്ള ബ​ഡ്ഷീ​റ്റു​ക​ൾ പാ​രി​പ്പ​ള്ളി അ​മൃ​ത സ്കൂ​ളി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ളും സം​ഭാ​വ​ന​യാ​യി ന​ല്കി.​ 12 അ​ന്തേ​വാ​സി​ക​ളും ആ​റ് ജീ​വ​ന​ക്കാ​രു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.