ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Thursday, March 21, 2019 12:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്ന​പ്പ​ള്ളി​യി​ലെ ന​ഗ​ര​സ​ഭ​യു​ടെ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ലു​ണ്ടാ​യ തീ​പി​ടു​ത്തത്തെപറ്റി സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ ക​ണ്ടു പി​ടി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ​യും ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. പ​ട്ടാ​ന്പി റോ​ഡി​ലെ പോ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ന​ഗ​ര​സ​ഭാ ഓ​ഫീ​സ് ക​വാ​ട​ത്തി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം കൗ​ണ്‍​സി​ല​ർ ഉ​സ്മാ​ൻ താ​മ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ പ​ത്ത​ത്ത് ജാ​ഫ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ അ​ൻ​വ​ർ ക​ള​ത്തി​ൽ, അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തം​ഗം സ​ലാം, അ​ര​ഞ്ഞി​ക്ക​ൽ ആ​ന​ന്ദ​ൻ, ചേ​രി​യി​ൽ മ​മ്മി, കി​ഴി​ശേ​രി ബാ​പ്പു, എം.​കെ.​ഖാ​ലി​ദ്, എം.​കെ.​റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. കോ​ഴി മാ​ലി​ന്യം പ്ലാ​ന്‍റി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സം​സ്ക​ര​ണ യോ​ഗ്യ​വും പു​ന​ചം​ക്ര​മ​ണം ചെ​യ്യാ​വു​ന്ന​തു​മാ​യ ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ മാ​ത്ര​മേ പ്ലാ​ന്‍റി​ലേ​ക്ക് കൊ​ണ്ടു​വ​രാ​വൂ​വെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​സ​ര​വാ​സി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​തെ​യും മ​തി​യാ​യ ജീ​വ​ന​ക്കാ​രി​ല്ലാ​തെ​യും പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.
ന​ഗ​ര​സ​ഭാ പ​രി​ധി​ക്കു പു​റ​ത്തെ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന മാ​ഫി​യ​യെ ഇ​നി പ്ലാ​ന്‍റ് ഉ​പ​യോ​ഗി​ക്കാ​ൻ നാ​ട്ടു​കാ​ർ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ന​ട​ത്തി​പ്പി​നാ​യി കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​വ​രെ ഏ​ല്പി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സി​സി​ടി​വി കാ​മ​റ​ക​ൾ പ്ലാ​ന്‍റിന്‍റെ എ​ല്ലാ ഭാ​ഗ​ത്തും സ്ഥാ​പി​ക്ക​ണം. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക​നി​ഗ​മ​നം പു​റ​ത്തു​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.