മോ​ഷ​ണ​ക്കേ​സി​ൽ പ​തി​നേ​ഴു​കാ​ര​ൻ പി​ടി​യി​ൽ
Thursday, March 21, 2019 12:10 AM IST
മ​ഞ്ചേ​രി: വാ​ഹ​ന ഷോ​റൂ​മി​ൽ നി​ന്നു പ​ണം അ​പ​ഹ​രി​ച്ച കേ​സി​ലെ പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് മ​ഞ്ചേ​രി മു​ള്ള​ന്പാ​റ ജം​ഗ്ഷ​നി​ലെ ഹീ​റോ​യു​ടെ ഷോ​റൂ​മി​ൽ നി​ന്നു 1,60,000 രൂ​പ ക​ള​വ് പോ​യ​ത്. പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ പ്ര​തി​ക്ക് പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ക​ട​യു​ട​മ വി​നോ​ദ് പി​ന്നി​ലെ വാ​തി​ൽ തു​റ​ന്ന​തി​നു ശേ​ഷം മു​ൻ​വ​ശ​ത്തെ ഷ​ട്ട​ർ തു​റ​ക്കു​ന്ന​തി​നി​ടെ പ്ര​തി മ​തി​ൽ ചാ​ടി ക​ട​യു​ടെ ഉ​ള്ളി​ൽ ക​ട​ന്നു പ​രാ​തി​ക്കാ​ര​ന്‍റെ ബാ​ഗി​ൽ നി​ന്നം പ​ണ​മെ​ടു​ത്ത് പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ട​മ​സ്ഥ​ൻ തി​രി​ച്ചു ബാ​ഗി​ന​ടു​ത്തെ​ത്തി​യ സ​മ​യം ബാ​ഗ് തു​റ​ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. വി​നോ​ദി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് പ​രി​സ​ര​ങ്ങ​ളി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. മൂ​ന്നു​മാ​സം മു​ന്പു ഇ​വി​ടെ നി​ന്നു 8000 രൂ​പ മോ​ഷ​ണം പോ​യി​രു​ന്നു. അ​ന്ന് ക​ട​യു​ട​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ല. മ​ഞ്ചേ​രി സി​ഐ എ​ൻ.​ബി ഷൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ബൈ​ജു, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ജ​യ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, പി.​സ​ഞ്ജീ​വ്, ദി​നേ​ശ് ഇ​രു​പ്പ​ക​ണ്ട​ൻ, മു​ഹ​മ്മ​ദ് സ​ലീം പൂ​വ​ത്തി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.