ക​ഞ്ചാ​വുമായി ര​ണ്ടു പേർ പി​ടി​യി​ൽ
Thursday, March 21, 2019 12:10 AM IST
മ​ഞ്ചേ​രി: 275 ഗ്രാം ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ മ​ഞ്ചേ​രി​യി​ൽ പി​ടി​യി​ലാ​യി. കൊ​ൽ​ക്ക​ത്ത ഗോ​വി​ന്ദ ല​ക്ട് റോ​ഡ് സ്വ​ദേ​ശി ഷേ​ക്ക് ഫി​റോ​സ് (29), കൊ​ൽ​ക്ക​ത്ത മു​ർ​ഷി​ദാ​ബാ​ദ് റാ​ണി ന​ഗ​ർ സാ​മ്രാ​ട്ട് ഷെ​യ്ക്ക് (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മ​ഞ്ചേ​രി സി​ഐ എ​ൻ.​ബി ഷൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന അ​ഞ്ഞൂ​റോ​ളം പാ​ക്ക​റ്റ് ക​ഞ്ചാ​വാ​ണ് ഇ​വ​രി​ൽ നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്.
പ്ര​തി​ക​ളി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രെ ക​ഞ്ചാ​വ് വി​ൽ​ക്കാൻ ഏ​ൽ​പ്പി​ച്ച ത​ദ്ദേ​ശീ​യ​രാ​യ ആ​ളു​ക​ളെ​ക്കു​റി​ച്ചു പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ൽ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ശ​ശി​കു​മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മ​ഞ്ചേ​രി സി​ഐ എ​ൻ.​ബി ഷൈ​ജു, എ​സ്ഐ​മാ​രാ​യ ബൈ​ജു, കെ.​മു​ഹ​മ്മ​ദ്, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, പി.​സ​ഞ്ജീ​വ്, മു​ഹ​മ്മ​ദ് സ​ലീം പൂ​വ​ത്തി, ദി​നേ​ശ് ഇ​രു​പ്പ​ക​ണ്ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.