ചാ​ലി​യാ​ർ ശു​ചീക​ര​ണം ഇ​ന്ന്
Thursday, March 21, 2019 12:10 AM IST
മ​ല​പ്പു​റം: എ​സ്‌വെെഎ​സ് ജ​ല സം​ര​ക്ഷ​ണ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഈ​സ്റ്റ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​ലി​യാ​ർ ശു​ചീ​ക​ര​ണ യ​ജ്ഞം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ന​ട​ക്കു​ന്ന ശു​ചീ​ക​ര​ണം എ​സ്‌വെെഎ​സ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബാം​ഗ​ങ്ങ​ൾ, ജ​ന​മൈ​ത്രി പോ​ലീ​സ്, ഹ​രി​ത ക​ർ​മ​സേ​ന, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ക്ല​ബു​ക​ൾ തു​ട​ങ്ങിയവർ പങ്കെടുക്കും. ചാ​ലി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലെ​യും പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്ക​ലാ​ണ് പ​ദ്ധ​തി. നി​ല​ന്പൂ​ർ ചാ​ലി​യാ​ർ​മു​ക്ക് മു​ത​ൽ ഉൗ​ർ​ക്ക​ട​വ് വ​രെ​യു​ള്ള ചാ​ലി​യാ​ർ​മു​ക്ക്, മൈ​ലാ​ടി​പ്പാ​ലം, ക​ള​ത്തും​ട​വ്, ഒ​ടാ​യി​ക്ക​ൽ, പൊ​ങ്ങ​ല്ലൂ​ർ, എ​ട​വ​ണ്ണ, മൈ​ത്ര, കീ​ഴു​പ​ന്പ്, അ​രീ​ക്കോ​ട്, വെ​ട്ടു​പാ​റ, ഉൗ​ർ​ക്ക​ട​വ് എ​ന്നീ ക​ട​വു​ക​ളി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. മൈ​ലാ​ടി​പ്പാ​ലം, ക​ള​ത്തും​ട​വ് ക​ട​വു​ക​ളി​ൽ എ​ട​ക്ക​ര, വ​ണ്ടൂ​ർ സോ​ണ്‍ പ്ര​വ​ർ​ത്ത​ക​രും ഒ​ടാ​യി​ക്ക​ൽ, പൊ​ങ്ങ​ല്ലൂ​ർ, എ​ട​വ​ണ്ണ ക​ട​വു​ക​ളി​ൽ നി​ല​ന്പൂ​ർ, മ​ഞ്ചേ​രി, കൊ​ള​ത്തൂ​ർ സോ​ണ്‍ പ്ര​വ​ർ​ത്ത​ക​രും മൈ​ത്ര, കീ​ഴു​പ​ന്പ്, അ​രീ​ക്കോ​ട് ക​ട​വു​ക​ളി​ൽ അ​രീ​ക്കോ​ട്, കൊ​ണ്ടോ​ട്ടി, മ​ല​പ്പു​റം സോ​ണ്‍ പ്ര​വ​ർ​ത്ത​ക​രും വെ​ട്ടു​പാ​റ, ഉൗ​ർ​ക്ക​ട​വ് ക​ട​വു​ക​ളി​ൽ എ​ട​വ​ണ്ണ​പ്പാ​റ, പു​ളി​ക്ക​ൽ സോ​ണ്‍ പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ക. ജ​ല​സം​ര​ക്ഷ​ണ സ​ന്ദേ​ശ​റാ​ലി​യും പ്ര​തി​ജ്ഞ​യും അ​നു​ബ​ന്ധ​മാ​യി ന​ട​ക്കും.