വൈ​ദ്യ​ർ മ​ഹോ​ത്സ​വം നാ​ളെ മു​ത​ൽ
Thursday, March 21, 2019 12:12 AM IST
മ​ല​പ്പു​റം: മ​ഹാ​ക​വി മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ മാ​പ്പി​ള​ക​ലാ അ​ക്കാ​ഡ​മി​യു​ടെ വാ​ർ​ഷി​ക പ​രി​പാ​ടി​യാ​യ വൈ​ദ്യ​ർ മ​ഹോ​ത്സ​വം നാ​ളെ മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ അ​ക്കാ​ഡ​മി​യി​ൽ ന​ട​ക്കും. ഡി​സം​ബ​ർ അ​വ​സാ​ന​വാ​ര​ത്തി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന വൈ​ദ്യ​ർ മ​ഹോ​ത്സ​വം പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ദ്ദാ​ക്ക​ി​യി​രു​ന്നു. ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യു​ള്ള സം​ഗ​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഗാ​ന്ധി​ജി​യു​ടെ 150ാം ജ​ൻ​മ​വാ​ർ​ഷി​ക​വും 70ാം ര​ക്ത സാ​ക്ഷ്യ​വും അ​നു​ബ​ന്ധി​ച്ച് ഗാ​ന്ധി സ്മൃ​തി​യി​ലാ​ണ് വൈ​ദ്യ​ർ മ​ഹോ​ത്സ​വം. കു​രു​ന്നു​ക​ര​ങ്ങ​ൾ വ​ര​ച്ച ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് തു​ട​ക്കം.
എ​സ്എ​സ്എ കൊ​ണ്ടോ​ട്ടി ബി​ആ​ർ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​പ​ജി​ല്ല​യി​ലെ ഒ​ന്നു മു​ത​ൽ നാ​ലു വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ വ​ര​ച്ച ഗാ​ന്ധി ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം രാ​വി​ലെ പ​ത്തി​നു ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്നി​നു ഖി​സ പാ​ട്ട് ക​ലാ​കാ​ര​ൻ​മാ​രു​ടെ സം​ഗ​മ​വും പാ​ടി​പ്പ​റ​യ​ൽ പ​രി​പാ​ടി​യും ന​ട​ക്കും. കേ​ര​ള ഖി​സ​പ്പാ​ട്ട് സം​ഘ​മാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഏ​ഴി​നു ഗാ​ന്ധി​മാ​ല ആ​ലാ​പ​നം ന​ട​ക്കും. തു​ട​ർ​ന്നു പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ൻ​മാ​ർ ഒ​രു​ക്കു​ന്ന പാ​ട്ടു​മേ​ള മാ​ന​വീ​യം വേ​ദി​യി​ൽ കൊ​ണ്ടോ​ട്ടി സാം​സ്കാ​രി​ക വേ​ദി ന​യി​ക്കും.