ആ​ധു​നി​ക ഡെ​ന്‍റ​ൽ യൂ​ണി​റ്റ് തുടങ്ങി
Thursday, March 21, 2019 12:12 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ​ ആശു​പ​ത്രി​യി​ൽ ലോ​ക ദ​ന്താ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു സെ​മി​നാ​ർ ന​ട​ത്തി. ജി​ല്ലാ​ ആശു​പ​ത്രി​യു​ടെ ന​വീ​ക​രി​ച്ച ഡെ​ന്‍റ​ൽ യൂ​ണി​റ്റ്, ഡെ​ന്‍റ​ൽ ലാ​ബ്, ഡെ​ന്‍റ​ൽ ഡി​ജി​റ്റ​ൽ എ​ക്സ്റേ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന, പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷാ​ജു തോ​മ​സ്, ഡോ. ​എ. ഷാ​ജി എ​ന്നി​വ​ർ യ​ഥാ​ക്ര​മം നി​ർ​വ​ഹി​ച്ചു.
പ​ല്ലു​ക​ൾ മു​ഴു​വ​നും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു സെ​റ്റ് പ​ല്ലു​ക​ൾ വ​ച്ചു കൊ​ടു​ക്കാ​നും ആ​ധു​നി​ക ചി​കി​ത്സാ​രീ​തി​യാ​യ ഡെ​ന്‍റ​ൽ ഇം​പ്ലാ​ന്‍റ് ചി​കി​ത്സ​യും റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ, കോ​സ്മെ​റ്റി​ക് ഡെ​ന്‍റ​ൽ ചി​കി​ത്സ എ​ന്നി സൗ​ക​ര്യ​ങ്ങ​ൾ പു​തി​യ ഡെ​ന്‍റ​ൽ യൂ​ണി​റ്റി​ൽ ല​ഭ്യ​മാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ ഏ​റ​നാ​ട് ബ്രാ​ഞ്ചി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​ദ്്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷാ​ജു മാ​ത്യൂ​സ്, മെ​ഡി​ക്ക​ൽ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ. ​എ ഷാ​ജി, ഐ​ഡി​എ പ്ര​സി​ഡ​ന്‍റ് സു​മോ​ദ് ന​ന്പൂ​തി​രി, ആ​ർ​എം​ഒ ഡോ. ​എ​സ്. ഇ​ന്ദു, ഡെ​ന്‍റ​ൽ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ.​കെ.​എ സു​ജാ​ത, ജി​ല്ലാ മാ​സ്മീ​ഡി​യ ഓ​ഫീ​സ​ർ ടി.​എം. ഗോ​പാ​ല​ൻ, ആ​രോ​ഗ്യ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ കെ.​ആ​ർ. ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ദ​ന്താ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു ഡെ​ന്‍റ​ൽ സി​വി​ൽ സ​ർ​ജ​ൻ ഡോ. ​ബി​ജി കു​ര്യ​നും വാ​യ​യി​ലെ കാ​ൻ​സ​റി​നെ​ക്കു​റി​ച്ചു ഡോ. ​ഡോ.​ടി. ഷ​മീ​മും ക്ലാ​സെ​ടു​ത്തു. പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, പ്ര​ബ​ന്ധ മ​ത്സ​രം, ക്വി​സ് മ​ത്സ​രം, പു​ഞ്ച​രി മ​ത്സ​രം എ​ന്നി​വ​യും ന​ട​ത്തി. വി​ജ​യി​ക​ൾ​ക്കു ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് സ​മ്മാ​നങ്ങൾ നൽകി. ഡോ. ​ബി​ജി കു​ര്യ​ൻ സ്വാ​ഗ​ത​വും വി.​സി. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.