വെ​സ്റ്റ് നൈ​ൽ പ​നി: വി​ദഗ്ധ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, March 21, 2019 12:12 AM IST
മ​ല​പ്പു​റം: വെ​സ്റ്റ് നൈ​ൽ പ​നി സ്ഥി​രീ​ക​രി​ച്ച മ​ല​പ്പു​റം എആ​ർ ന​ഗ​റി​ൽ കോ​ട്ട​യം വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ നി​ന്നു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ഡോ. ​എ​ൻ. പ്ര​ദീ​പ് കു​മാ​ർ, ഡോ. ​പ്ര​ശാ​ന്ത് സൈ​നി, ഡോ. ​അ​ബി​ദ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സ്ഥ​ല​ത്ത് ക്യൂ​ല​ക്സ് കൊ​തു​കു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൊ​തു​കു​ക​ളെ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു. ര​ണ്ടു ദി​വ​സ​ത്തി​ന​കം ഫ​ലം ല​ഭി​ക്കും.
കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന വെ​ന്നി​യൂ​രി​ലും സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ക്യൂ​ല​ക്സ് കൊ​തു​കു​ക​ളു​ടെ സാ​ന്നി​ധ്യം ഉ​ണ്ടെ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു ഡി​എം​ഒ അ​റി​യി​ച്ചു. രോ​ഗം പു​തു​താ​യി ആ​ർ​ക്കും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല. കൊ​തു​കു ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​മ​ട​ക്ക​മു​ള്ള​വ ചെ​യ്യു​ന്നു​ണ്ട്. ജി​ല്ല​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നും ഡി​എം​ഒ കെ. ​സ​ക്കീ​ന അ​റി​യി​ച്ചു.