പ​ക​ർ​ച്ച​വ്യാ​ധി: പ്ര​തി​രോ​ധ പ്രവർത്തനം ഉൗ​ർ​ജി​തമാക്കി
Thursday, March 21, 2019 12:12 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യു​ന്ന​തി​നാ​യി പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കി. കൊ​തു​കു ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം പ്ര​ജ​ന​നം ത​ട​യു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചു വ​രു​ന്നു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ൾ ക​യ​റി കൊ​തു​കു ഉ​റ​വി​ട ന​ശീ​ക​ര​ണ​മ​ട​ക്ക​മു​ള്ള​വ​യും ന​ട​ത്തു​ന്നു​ണ്ട്. എ​ല്ലാ ദി​വ​സ​ത്തെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉച്ചകഴിഞ്ഞ് മൂ​ന്നി​നു ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വി​ല​യി​രു​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കൊ​തു​ക് ന​ശീ​ക​ര​ണ​ത്തി​നാ​യി ഫോ​ഗിംഗ് നടത്തുന്നു​ണ്ട്.പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ക്കാം. പ​ക്ഷി​ക​ളും, മൃ​ഗ​ങ്ങ​ളും ച​ത്തു കി​ട​ക്കു​ന്ന​ത് ക​ണ്ടാ​ൽ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ക്കാ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0483 2734066, 2737857, 2736241.