തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​​രീക്ഷ​ണം: പ​രി​ശോ​ധ​ന ഇ​ന്നു മു​ത​ൽ
Thursday, March 21, 2019 12:13 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ല​യി​ൽ പ​ണം, മ​ദ്യം, ഉ​പ​ഹാ​രം തു​ട​ങ്ങി​യ​വ​യു​ടെ കു​ത്തൊ​ഴു​ക്ക് ത​ട​യാൻ ഇ​ന്നു മു​ത​ൽ സ്റ്റാ​റ്റി​ക് സ​ർ​വെ​ല​ൻ​സ് സം​ഘം രം​ഗ​ത്തി​റ​ങ്ങും. 16 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും മൂ​ന്നു ടീം ​വീ​ത​മു​ള്ള 48 സ്റ്റാ​റ്റി​ക് സ​ർ​വെെല​ൻ​സ് സം​ഘ​മാ​ണ് ഇ​ന്നു മു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങു​ന്ന​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന ചെ​ക്കു​പോ​സ്റ്റു​ക​ളി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ലും സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും.
രേ​ഖ​ക​ളി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ന്ന പ​ണം, മ​ദ്യം മ​റ്റു ഉ​പ​ഹാ​ര​ങ്ങ​ളും സം​ഘം പി​ടി​ച്ചെ​ടു​ക്കും. പി​ടി​ച്ചെ​ടു​ത്ത പ​ണം, സ്വ​ർ​ണം എ​ന്നി​വ തി​രി​ച്ചു ന​ൽ​കു​ന്ന​തി​നാ​യി ജി​ല്ലാ ഫൈ​നാ​ൻ​സ് ഓ​ഫീ​സ​ർ എ​ൻ. സ​ന്തോ​ഷ്കു​മാ​ർ ക​ണ്‍​വീ​ന​റും ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ എ​സ്.​ബേ​ബി ഗി​രി​ജ, ദാ​രി​ദ്യ്ര ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോജ​ക്ട്് ഡ​യ​റ​ക്ട​ർ പ്രീ​തി മേ​നോ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​പ്പ​ല​റ്റ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ​ക്കാ​ർ​ക്കു പ്ര​യാ​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ അ​പ്ല​റ്റ് ക​മ്മി​റ്റി പി​ടി​ച്ചെ​ടു​ക്കു​ന്ന പ​ണം സം​ബ​ന്ധി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തും.
പ​ണം ആ​രി​ൽ നി​ന്നാ​ണോ പി​ടി​ച്ചെ​ടു​ത്ത​തു അ​വ​ർ​ക്കു ഏ​തെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​യു​മാ​യോ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യോ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യോ ബ​ന്ധ​മി​ല്ലെ​ങ്കി​ൽ നി​യ​മാ​നു​സൃ​ത​മാ​യി പ​ണം തി​രി​ച്ചു ന​ൽ​കും.
പ​ത്തു ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ലു​ള്ള തു​ക പി​ടി​ച്ചെ​ടു​ത്ത​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഇ​ൻ​കം ടാ​ക്സ് വി​ഭാ​ഗ​ത്തെ അ​റി​യി​ക്കും. അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ണ​വു​മാ​യി യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന​വ​ർ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ കൈ​വ​ശം വ​യ്ക്ക​ണം. പി​ടി​ച്ചെ​ടു​ത്ത മ​ദ്യം, മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ൾ ബ​ന്ധ​പ്പെ​ട്ട എ​ക്സൈ​സ് വ​കു​പ്പി​നോ പോ​ലീ​സി​നോ കൈ​മാ​റും. ഒ​രു ഓ​ഫീ​സ​ർ, ര​ണ്ടു ജീ​വ​ന​ക്കാ​ർ, പോ​ലീ​സ്, വീ​ഡി​യോ​ഗ്രാ​ഫ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ട്ട​താ​ണ് ഓ​രോ സ്റ്റാ​റ്റി​ക് സ​ർ​വെ​ല​ൻ​സ് ടീ​മും. ഓ​രോ ടീ​മും മൂ​ന്നു ഷി​ഫ്റ്റു​ക​ളി​ലാ​യാ​ണ് ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ക. വോ​ട്ട​ർ​മാ​രെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ സ്വാ​ധീ​നി​ക്കു​ന്ന ന​ട​പ​ടി​ക​ൾ നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കും. വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യോ പ​ണം ന​ൽ​കി​യോ ഉ​പ​ഹാ​ര​ങ്ങ​ൾ, സൗ​ജ​ന്യ മ​ദ്യം, ഭ​ക്ഷ​ണം എ​ന്നി​വ വാ​ഗ്ദാ​നം ചെ​യ്തോ സ്വാ​ധീ​നി​ക്കു​ന്ന​ത് ത​ട​യാ​ൻ സ്ക്വാ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​കും.