ചാ​ലി​യാ​ർ ആ​ശു​പ​ത്രി​ക്കു സ​മീ​പം തീ​പി​ടിത്തം
Thursday, March 21, 2019 12:13 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ചാ​ലി​യാ​ർ ആ​ശു​പ​ത്രി​ക്കു സ​മീ​പം തീ​പി​ടു​ത്തം. നി​ല​ന്പൂ​ർ ചാ​ലി​യാ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള പ​റ​ന്പി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടോയോ​ടെ​യാ​ണ് തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച തീ ​തൊ​ട്ട​ടു​ത്ത 10 ഏ​ക്ക​റോ​ളം വ​രു​ന്ന പ​റ​ന്പി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു.
സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന റ​ബർ ന​ഴ്സ​റി ജീ​വ​ന​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച പ്ര​കാ​രം നി​ല​ന്പൂ​ർ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ര​ണ്ടു ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ പു​ല്ലി​നും അ​ടി​ക്കാ​ടി​നും തെ​ങ്ങു​ക​ൾ​ക്കു​മാ​ണ് തീ​പി​ടി​ച്ച​ത്.​ഫ​യ​ർ ഫോ​ഴ്സി​ന്‍റെ സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ൽ തൊ​ട്ട​ടു​ത്ത ചാ​ലി​യാ​ർ ഹോ​സ്പി​റ്റ​ലി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും റ​ബ്ബ​ർ ന​ഴ്സ​റി​യി​ലേ​ക്കും തീ ​വ്യാ​പി​ക്കാ​തെ ത​ട​യാ​നാ​യി. ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൽ ഗ​ഫൂ​ർ, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ കെ.​യൂ​സ​ഫ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ഗ്നി​ശ​മ​ന​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.