സ​ന്തോ​ഷ ഉ​ത്സ​വം വ​യോ​ജ​ന​ങ്ങ​ൾ​ക്കു വേ​റി​ട്ട അ​നു​ഭ​വ​മാ​യി
Thursday, March 21, 2019 12:17 AM IST
താ​ളൂ​ർ: ലോ​ക സ​ന്തോ​ഷ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ളൂ​ർ നീ​ല​ഗി​രി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ്നേ​ഹ​സ്വ​രം 2019 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച സ​ന്തോ​ഷ ഉ​ത്സ​വം വ​യോ​ജ​ന​ങ്ങ​ൾ​ക്കു വേ​റി​ട്ട അ​നു​ഭ​വ​മാ​യി. വ​യ​നാ​ട്, നീ​ല​ഗി​രി ജി​ല്ല​ക​ളി​ലെ 17 വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 400 അ​ന്തേ​വാ​സി​ക​ൾ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പാ​ട്ടു​പാ​ടി​യും ക​ഥ പ​റ​ഞ്ഞും അ​ന്തേ​വാ​സി​ക​ളു​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ൾ മു​റു​കി​യ​പ്പോ​ൾ കൈയ​ടി​ച്ചും പ്രോ​ത്സാ​ഹി​പ്പി​ച്ചും ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ തി​ങ്ങി​നി​റ​ഞ്ഞ സ​ദ​സും കൂ​ടെ നി​ന്നു.

വ്യ​വ​സാ​യി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​ലു​ങ്ങ​ൽ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ക്കാ​ഡ​മി​ക് ഡീ​ൻ പ്ര​ഫ.​ടി മോ​ഹ​ൻ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ റാ​ഷി​ദ് ഗ​സാ​ലി സ​ന്ദേ​ശം ന​ൽ​കി. കോ​ള​ജി​ന് ല​ഭി​ച്ച ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങ​ൽ, വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ സാ​മൂ​ഹി​ക- വി​ദ്യാ​ഭ്യാ​സ സ​ർ​വേ റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം എ​ന്നി​വ ന​ട​ന്നു. അ​ബ്ദു​ല്ല ദാ​രി​മി, ഫാ. ​ഷി​ബു കു​റ്റി​പ​റി​ച്ചേ​ൽ, ദി​ലീ​പ്കു​മാ​ർ, അ​ൻ​വ​ർ പാ​ക്ക​ണ, എ​ൻ.​സി. മു​ഹ​മ്മ​ദ് നാ​ഗ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ വ​യോ​ജ​ന​ങ്ങ​ൾ​ക്കും സ്നേ​ഹ​സ്വ​രം കി​റ്റും അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ​ക്കാ​യി 15 ല​ക്ഷം രൂ​പ​യു​ടെ സാ​മ​ഗ്രി​ക​ളും വി​ത​ര​ണം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം. ദു​രൈ സ്വാ​ഗ​ത​വും പി.​എം. ഉ​മ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ന​ട​ൻ പ്ര​കാ​ശ് രാ​ജ്, ഡോ.​എം.​കെ. മു​നീ​ർ, കേ​ര​ള മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ർ, നൗ​ഷാ​ദ് ബാ​ഖ​വി, ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​ക്ക​ൽ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ എ​ന്നി​വ​ർ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ആ​ശം​സ​ക​ൾ നേ​ർ​ന്നു.