’കു​ടും​ബ​ശ്രീ ഒ​രു നേ​ർ​ച്ചി​ത്രം’ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം
Thursday, March 21, 2019 12:17 AM IST
ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ’കു​ടും​ബ​ശ്രീ ഒ​രു നേ​ർ​ച്ചി​ത്രം’ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. സ്ത്രീ ​ശ​ക്തി​യി​ലൂ​ടെ ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം എ​ന്ന ല​ക്ഷ്യ​വു​മാ​യി 19 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ പ​ദ്ധ​തി​ക​ളെ പ്ര​തി​പാ​ദി​ച്ച് കൊ​ണ്ടു​ള്ള ഫോ​ട്ടോ​ക​ളാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.
മ​ത്സ​ര​ത്തി​നുള്ള ഫോ​ട്ടോ​ക​ൾ അ​യ​യ്ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 31. [email protected] ലേ​ക്ക് മെ​യി​ൽ ചെ​യ്യു​ക​യോ സി​ഡി​യി​ലാ​ക്കി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ, കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​ൻ ഓ​ഫീ​സ്, ട്രൈ​ഡ ബി​ൽ​ഡിം​ഗ്, മെ​ഡി​ക്ക​ൽ കോ​ള​ജ് (പി.​ഒ), തി​രു​വ​ന​ന്ത​പു​രം - 695011 എ​ന്ന വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ക​യോ ചെ​യ്യേ​ണ്ട​താ​ണ്.
ഫോ​ട്ടോ​യ്ക്കൊ​പ്പം അ​ടി​ക്കു​റു​പ്പും മ​ത്സ​രാ​ർ​ത്ഥി​യു​ടെ പേ​ര്, വി​ലാ​സം, മെ​യി​ൽ ഐ​ഡി, മൊ​ബൈ​ൽ ന​ന്പ​ർ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. മി​ക​ച്ച ഫോ​ട്ടോ​ക്ക് 20000 രൂ​പ, ര​ണ്ടാം സ്ഥാ​ന​ത്തി​ന് 10000 രൂ​പ, മൂ​ന്നാം സ്ഥാ​ന​ത്തി​ന് 5000 രൂ​പ എ​ന്നി​ങ്ങ​നെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 10 പേ​ർ​ക്ക് 1000 രൂ​പ വീ​ത​വും സ​മ്മാ​നം ല​ഭി​ക്കു​ന്ന​താ​ണ്.