പാ​ണ്ടി​ക്ക​ട​വി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി
Thursday, March 21, 2019 12:17 AM IST
മാ​ന​ന്ത​വാ​ടി: പൊ​തു​മ​രാ​മ​ത്ത്, വാ​ട്ട​ർ അ​ഥോ​റി​ട്ടി ഉ​ദ്യോ​ഗ​സ്ഥ​രുടെ പി​ടി​പ്പു​കേ​ടു​മൂ​ലം എ​ട​വ​ക പാ​ണ്ടി​ക്ക​ട​വി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി.
പാ​ണ്ടി​ക്ക​ട​വ്, കൊ​ണി​യ​ൻ​മു​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ലെ നാ​നൂ​റോ​ളം വീ​ട്ടു​കാ​ർ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. പു​തു​താ​യി ടാ​ർ ചെ​യ്ത റോ​ഡ് പൈ​പ്പി​ടു​ന്ന​തി​നാ​യി മു​റി​ക്കാ​ൻ പൊ​തു​മാ​രാ​മ​ത്ത് വ​കു​പ്പ് അ​നു​വ​ദി​ക്കാ​ത്ത​താ​ണ് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തെ ബാ​ധി​ച്ച​ത്.
ടാ​റിം​ഗ് ന​ട​ന്ന​യു​ട​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കാ​ർ റോ​ഡ് കു​ഴി​ക്കാ​നെ​ത്തി​യ​തി​ൽ നാ​ട്ടു​കാ​രി​ൽ ഒ​രു വി​ഭാ​ഗ​ത്തി​നും ശ​ക്ത​മാ​യ എ​തി​ർ​പ്പു​ണ്ട്.
റോ​ഡ് പണി തു​ട​ങ്ങു​ന്ന​തി​നു മു​ന്പ് പൈ​പ്പ് സ്ഥാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി ഒ​ഴി​വാ​കു​മാ​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു .