വ​ള്ളി​യൂ​ർ​ക്കാ​വ് ആ​റാ​ട്ട് മ​ഹോ​ത്സ​വം: കൊ​ടി​യേ​റ്റം ഇ​ന്ന്
Thursday, March 21, 2019 12:17 AM IST
മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ർ​ക്കാ​വ് ആ​റാ​ട്ട് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൊ​ടി​യേ​റ്റം ഇ​ന്ന് ന​ട​ക്കും. ആ​ദി​വാ​സി മൂ​പ്പ​ൻ കെ. ​രാ​ഘ​വ​നാ​ണ് കൊ​ടി​യേ​റ്റ് ന​ട​ത്തു​ന്ന​ത്. ഉ​ത്സ​വം തു​ട​ങ്ങി ഏ​ഴാം നാ​ളി​ലാ​ണ് ഇ​വി​ടെ കൊ​ടി​യേ​റ്റു​ക. ഉ​ത്സ​വ​ത്തി​ന്‍റെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും താ​ഴെ കാ​വി​ലും മെ​ലേ​ക്കാ​വി​ലും പ്ര​ത്യേ​കം ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റു​ന്നു. ഉ​ത്സ​വ​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റു​ന്ന​തോ​ടെ കാ​വും പ​രി​സ​ര​വും ഭ​ക്തി സാ​ന്ദ്ര​മാ​വും.
മീ​നം ഒ​ന്നു മു​ത​ൽ പ​തി​നാ​ല് വ​രെ​യാ​ണ് ഉ​ത്സ​വം. കാ​വി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ​റ്റ് ഭ​ഗ​വ​തി ക്ഷേ​ത്ര​ങ്ങ​ളി​ലും ഇ​ന്ന് കൊ​ടി​യേ​റ്റും. 25ന്ഒ​പ്പ​ന വ​ര​വും ന​ട​ക്കും. കാ​വി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​ക്സ്റ്റി​ബി​ഷ​ൻ ട്രേ​ഡ് ഫെ​യ​റും കാ​ർ​ണി​വെ​ല്ലും ത​യാ​റാ​യി. 28ന് ​താ​ലൂ​ക്കി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ടി​യ​റ എ​ഴു​ന്ന​ള്ള​ത്തു​ക​ളും കാ​വി​ലെ​ത്തും. 29ന് ​പു​ല​ർ​ച്ചെ താ​ഴെ കാ​വി​ൽ ന​ട​ക്കു​ന്ന കോ​ലം കൊ​റ​യോ​ടെ ഉ​ത്സ​വം സ​മാ​പി​ക്കും.