ത​വി​ഞ്ഞാ​ൽ നാ​ൽ​പ്പ​ത്തി​നാ​ലി​ലും സി​പി​എ​മ്മി​ൽ ക​ലാ​പ​ക്കൊ​ടി
Thursday, March 21, 2019 12:17 AM IST
മാ​ന​ന്ത​വാ​ടി: ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ അ​നി​ൽ​കു​മാ​റി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് സി​പി​എ​മ്മി​ൽ ക​ലാ​പ​ക്കൊ​ടി ത​വി​ഞ്ഞാ​ൽ നാ​ൽ​പ്പ​ത്തി​നാ​ലി​ലും. അ​നി​ൽ​കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര​നെ​ന്ന് ആ​രോ​പ​ണ വി​ധേ​യ​നാ​യ വാ​സു​വി​നെ പു​റ​ത്താ​ക്കും വ​രെ പാ​ർ​ട്ടി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ല്ല​ന്നും പാ​ർ​ട്ടി മെം​ബ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ഒ​രു വി​ഭാ​ഗം ക​ടു​ത്ത നി​ല​പാ​ടി​ലാ​ണ്. ഭാ​വി പ​രി​പാ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ 24ന് ​കു​ടും​ബ സം​ഗ​മം ന​ട​ത്താ​നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ നോ​ട്ടയ്​ക്ക് വോ​ട്ട് ചെ​യ്യാ​നു​മാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം. നോ​ട്ട​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വാ​ട്ട്സ് അ​പ്പ് കൂ​ട്ടാ​യ്മ​ക്കും സ​ഖാ​ക്ക​ൾ രൂ​പം ന​ൽ​കി. വി​ഭാ​ഗീ​യ​ത​യെ തു​ട​ർ​ന്ന് പേ​ര്യ ലോ​ക്ക​ൽ ക​ണ്‍​വൻ​ഷ​നും ന​ട​ന്നി​ല്ല. വാ​സു​വി​നെ പു​റ​ത്താ​ക്കി​യി​ട്ടു​മ​തി ക​ണ്‍​വ​ൻ​ഷ​ൻ എ​ന്ന നി​ല​പാ​ടി​ലാ​ണ് പേ​ര്യ​യി​ലെ സ​ഖാ​ക്ക​ൾ.
അ​നി​ൽ​കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​യ സി​പി​എം നേ​താ​വും മു​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ പി. ​വാ​സു​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​മ്മി​റ്റി വി​ളി​ച്ചു ചേ​ർ​ത്ത ഏ​രി​യാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ നി​ന്നും ഏ​രി​യ സെ​ക്ര​ട്ട​റി കെ.​എം. വ​ർ​ക്കി ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു. 2018 ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് അ​നി​ൽ​കു​മാ​ർ ആ​ത്മ​ഹ​ത്യ ചെ​യ​ത​ത്. നാ​ല് മാ​സം ആ​കാ​റാ​യി​ട്ടും പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സി​പി​എ​മ്മി​ൽ ക​ഴി​ഞ്ഞ ദി​വ​സം പൊ​ട്ടി​തെ​റി ഉ​ണ്ടാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് വി​ളി​പ്പാ​ട​ക​ലെ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന​ത് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യെ അ​ല​ട്ടു​ന്നു​ണ്ട്.