അന്വേ​ഷ​ണം വൈ​കി​യാ​ൽ സ​മ​ര​മെ​ന്നു ചൂ​രി​യ​ന്പം പൗ​ര​സ​മി​തി
Thursday, March 21, 2019 12:17 AM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി ഗ​വ.​ഹൈ​സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി മ​ടി​യൂ​ർ ചൂ​രി​യ​ന്പം പ​ണി​യ കോ​ള​നി​യി​ലെ കെ.​വി. ഷി​ജു​വി​നെ(19) ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ളി​ലെ ക​ഞ്ഞി​പ്പു​ര​യ്ക്കു സ​മീ​പം ക​ഴി​ഞ്ഞ ഡി​സം​ബ​ർ 31നു ​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്തി​ൽ​പ്ര​തി​ഷേ​ധം ശ​ക്തം. പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചും ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധ​വും അ​ട​മു​ള്ള സ​മ​ര​ത്തി​നു ഒ​രു​ങ്ങു​ക​യാ​ണ് ചൂ​രി​യ​ന്പം പൗ​ര​സ​മി​തി.
ചൂ​രി​യ​ന്പം കോ​ള​നി​യി​ലെ ബാ​ല​ൻ-​ചി​രു​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഷി​ജു. മേ​പ്പാ​ടി പ്രീ ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചാ​യി​രു​ന്നു പ​ഠ​നം. ക്രി​സ്മ​സ് അ​വ​ധി​ക്കു ഷി​ജു തി​രു​നെ​ല്ലി അ​പ്പ​പ്പാ​റ​യി​ലെ കൂ​ട്ടു​കാ​ര​ന്‍റെ വീ​ട്ടി​ൽ പോ​യി. ഡി​സം​ബ​ർ 27നു ​രാ​വി​ലെ ബ​ന്ധു​വി​നെ വി​ളി​ച്ച ഷി​ജു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​ണെ​ന്നു അ​റി​യി​ച്ചു. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വീ​ട്ടി​ൽ എ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്നു ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ബെ​ഞ്ചു​ക​ൾ ദേ​ഹ​ത്തേ​ക്കു മ​റി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു അ​ഴു​കി​ത്തു​ട​ങ്ങി​യ മൃ​ത​ദേ​ഹം.
കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ ഷി​ജു​വി​ന്‍റെ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ല്ല. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​ന​യി​ലേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. രാ​സ​പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​ൻ ഇ​നി​യും ആ​റു മാ​സ​മെ​ങ്കി​ലും എ​ടു​ക്കും.
ഷി​ജു​വി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ക​റ്റാ​ൻ ലോ​ക്ക​ൽ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ല്ല. ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട ഒ​രു സാ​ഹ​ച​ര്യ​വും ഇ​ല്ല.
ഷി​ജു മ​ദ്യ​മോ മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ളോ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി വി​വ​ര​മി​ല്ല. മു​ന്പ് പ്രീ ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ ന​ട​ന്ന ചി​ല സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ പ​രാ​തി പ​റ​ഞ്ഞ​തി​നു ഷി​ജു​വി​നോ​ടു ഒ​രാ​ൾ​ക്കു വി​രോ​ധം ഉ​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യം ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചെ​ങ്കി​ലും ആ ​വ​ഴി​ക്കു പോ​ലീ​സ് അ​ന്വേ​ഷ​ണം ഉ​ണ്ടാ​യി​ല്ല.
ഷി​ജു​വി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ക​റ്റ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി തു​ട​ങ്ങി​യ​വ​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൗ​ര​സ​മി​തി രൂ​പീ​ക​രി​ച്ച​ത്. വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ൽ വി​ശ​ദാ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ ക​മ്മീ​ഷ​നെ​യും സ​മീ​പി​ക്കാ​നാ​ണ് തീ​രു​മാ​നം. ചെ​യ​ർ​മാ​ൻ കെ. ​ശ​ശി, ക​ണ്‍​വീ​ന​ർ എം. ​സ​നീ​ഷ്, എം. ​പാ​ർ​വ​തി, ആ​ർ. സീ​ത, കെ.​വി. ബി​നു എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.