എ​സ്റ്റേ​റ്റ് ഉ​ട​മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു
Thursday, March 21, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി റേ​ഞ്ചി​ലെ വൈ​ത്തി​രി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന പൂ​ള​ക്കു​ന്ന് - എ​ള​ന്പി​ലേ​രി വ​ന​ഭാ​ഗ​ത്ത് ര​ണ്ട് ഹെ​ക്ട​റോ​ളം വ​നം ക​ത്തി ന​ശി​ച്ച​തി​ൽ സ​മീ​പ​ത്തെ എ​സ്റ്റേ​റ്റ് ഉ​ട​മ​യ്ക്കെ​തി​രേ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തു.
പു​തു​പ്പ​ള്ളി​ക്കു​ന്നേ​ൽ തോ​മ​സി​ന്‍റെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ നി​ന്നാ​ണ് തീ ​കാ​ട്ടി​ലേ​ക്ക് പ​ട​ർ​ന്ന​തെ​ന്ന് വ​നം വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.
അ​ശ്ര​ദ്ധ​മാ​യും മു​ൻ​ക​രു​ത​ൽ എ​ടു​ക്കാ​തെ​യും വ​ന​ത്തി​നോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന സ്വ​കാ​ര്യ സ്ഥ​ല​ത്ത് തീ​യി​ട്ട കു​റ്റ​ത്തി​നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
തോ​മ​സി​നെ പി​ടി​കൂ​ടാൻ വ​നം വ​കു​പ്പ് അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മേ​പ്പാ​ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​ബാ​ബു​രാ​ജ് അ​റി​യി​ച്ചു.
വ​ന​ഭാ​ഗ​ത്തോ​ട് ചേ​ർ​ന്നു​ള്ള സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മു​ൻ ക​രു​ത​ലു​ക​ൾ എ​ടു​ക്കാ​തെ തീ​യി​ടു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.