ജി​ല്ല​യി​ൽ 5,000 ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കും
Thursday, March 21, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: പ​തി​നേ​ഴാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പി​നു പോ​ളിം​ഗ്ബൂ​ത്ത്ത​ല​ത്തി​ൽ 3,750 ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കും. ജി​ല്ല​യി​ൽ ആ​കെ അ​യ്യാ​യി​രം ജീ​വ​ന​ക്കാ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യി​ൽ ഉ​ണ്ടാ​കു​ക. ജി​ല്ല​യി​ൽ 575 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ സ​ജ്ജ​മാ​ക്കും.
സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്കു​ന്ന​ത്. പോ​ളിം​ഗ് ബൂ​ത്ത് ജീ​വ​ന​ക്കാ​ർ​ക്കു പു​റ​മേ അ​നു​ബ​ന്ധ ജോ​ലി​ക​ൾ​ക്കാ​യി 1,500 പേ​രെ​യും നി​യ​മി​ക്കും. പോ​ലീ​സു​കാ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ന്യ​സി​ക്കും.
തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും വി​വ​ര ശേ​ഖ​ര​ണം ഇ​ല​ക‌്ഷ​ൻ വി​ഭാ​ഗം പൂ​ർ​ത്തി​യാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലൂ​ള​ള സോ​ഫ്റ്റ് വെ​യ​റി​ലേ​ക്ക് ജീ​വ​ന​ക്കാ​രു​ടെ പേ​രു​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സോ​ഫ്റ്റ്വെ​യ​ർ ത​യാ​റാ​ക്കി​യ ലി​സ്റ്റ് അ​നു​സ​രി​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഡ്യൂ​ട്ടി സ്ഥ​ലം ന​ൽ​കു​ക.
ഏ​പ്രി​ൽ 22നു ​മാ​ത്ര​മേ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൃ​ത്യ​മാ​യ ഡ്യൂ​ട്ടി​സ്ഥ​ലം സ​ബ​ന്ധി​ച്ച പൂ​ർ​ണ​വി​വ​രം ല​ഭ്യ​മാ​കൂ. ജി​ല്ല​യി​ലെ 1,600 ഓ​ളം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലു​ള്ള 15,000 ജീ​വ​ന​ക്കാ​രി​ൽ​നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​ത്.
ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​നം ഏ​പ്രി​ൽ ആ​ദ്യ​വാ​രം പൂ​ർ​ത്തി​യാ​ക്കും.