ഫെ​സി​ലി​റ്റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Thursday, March 21, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​രി​ത ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ, താ​ലൂ​ക്ക്, ന​ഗ​ര​സ​ഭ, പ​ഞ്ചാ​യ​ത്തു​ത​ല ഫെ​സി​ലി​റ്റേ​ഷ​ൻ യൂ​ണി​റ്റ് ചു​മ​ത​ല​യു​ള​ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി. ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ല​ക‌്ഷ​ൻ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​ലി​ന്യം കു​റ​യ്ക്കു​ക, പൊ​തു ഇ​ട​ങ്ങ​ളും പ്ര​ചാ​ര​ണ വേ​ദി​ക​ളും സ​മ്മേ​ള​ന ന​ഗ​രി​ക​ളും മാ​ലി​ന്യ​മു​ക്ത​മാ​യി സം​ര​ക്ഷി​ക്കു​ക, നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‌ ഉൾപ്പെടെുള്ളവ കുമിഞ്ഞ് കൂടാനുള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക, തു​ട​ങ്ങി​യ​ല​ക്ഷ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ക​ർ​മ പ​ദ്ധ​തി ത​യാ​റാ​ക്കി ന​ട​പ്പാ​ക്കു​ക​യാ​ണ് ജി​ല്ലാ​ത​ല ഫെ​സി​ലി​റ്റേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല.
സം​സ്ഥാ​ന ശു​ചി​ത്വ​മി​ഷ​ൻ പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​മീ​ർ ഷാ ​ക്ലാ​സെ​ടു​ത്തു. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബി.​കെ. സു​ധീ​ർ കി​ഷ​ൻ, ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ജ​സ്റ്റി​ൻ, അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ എ.​കെ. രാ​ജേ​ഷ്, പി. ​രാ​ജേ​ന്ദ്ര​ൻ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ. ​അ​നൂ​പ്, ടെ​ക്നി​ക്ക​ൽ ക​ണ്‍​സ​ൾ​ട്ട​ന്‍റ് കെ. ​സാ​ജി​യോ, ജി​ല്ലാ, താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ൽ ഫെ​സി​ലി​റ്റേ​ഷ​ൻ യൂ​ണി​റ്റു​ക​ളു​ടെ ചു​മ​ത​ല​യു​ള​ള ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.