വോ​ട്ടു​വ​ണ്ടി പ്ര​യാ​ണംഇ​ന്ന് തു​ട​ങ്ങും
Thursday, March 21, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്താ​ൻ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി വോ​ട്ടു​വ​ണ്ടി ഇ​ന്നു മു​ത​ൽ ജി​ല്ല​യി​ൽ പ​ര്യ​ടനം ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​നു പു​തി​യ ബ​സ‌്സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ വോ​ട്ടു​വ​ണ്ടി ഫ്ളാ​ഗ്ഓ​ഫ് ചെ​യ്യും. സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ ഉ​മേ​ഷ്, എ​ഡി​എം കെ. ​അ​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
അം​ബാ​സ​ഡ​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​രെ അ​ണി​നി​ര​ത്തി​യാ​ണ് വോ​ട്ടു​വ​ണ്ടി​യു​ടെ ആ​ദ്യ​യാ​ത്ര. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ർ​മാ​രെ പ്ര​തി​നി​ധാ​നം ചെ​യ്ത് ഡോ.​കൃ​ഷ്ണ​പ്രി​യ, മു​തി​ർ​ന്ന വോ​ട്ട​റും സ്വാ​ത​ന്ത്ര​സ​മ​ര സേ​നാ​നി​യു​മാ​യ എ.​എ​സ്. നാ​രാ​യ​ണ​പി​ള്ള, ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ​ർ സ​ജ്ന, പാ​ര​ന്പ​ര്യ ക​ർ​ഷ​ക​ൻ ചെ​റു​വ​യ​ൽ രാ​മ​ൻ. ക​ന്നി വോ​ട്ട​ർ ജോ​സ​ഫ് ജെ​യിം​സ്, ട്രാ​ൻ​സ്ജെ​ന്‍റ​ർ വോ​ട്ട​ർ ബൈ​ജു സോ​ണി എ​ന്നി​വ​രാ​ണ് ഇ​ത്ത​വ​ണ​ത്തെ അം​ബാ​സ​ഡ​ർ​മാ​ർ. കോ​ള​നി​ക​ൾ, കോ​ള​ജു​ക​ൾ, ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വോ​ട്ടു​വ​ണ്ടി ബോ​ധ​വ​ത്ക​ര​ണ യാ​ത്ര ന​ട​ത്തും.

ടി. ​സി​ദ്ദി​ഖി​ന്‍റെ പ്ര​ചാ​ര​ണം നാ​ളെ തു​ട​ങ്ങും

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി. ​സി​ദ്ദി​ഖ് വ​യ​നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം നാ​ളെ തു​ട​ങ്ങു​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം​ത​ല തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി രൂ​പീ​ക​ര​ണ​യോ​ഗം ഇ​ന്നു​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മു​ക്കം ബാ​ങ്ക് ഹാ​ളി​ൽ ചേ​രും.