നീലഗിരിയിൽ തെരഞ്ഞെടുപ്പ് ചൂടേറി
Thursday, March 21, 2019 12:18 AM IST
ഗൂ​ഡ​ല്ലൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നീ​ല​ഗി​രി മ​ണ്ഡ​ല​ത്തി​ൽ ത​മി​ഴ​ക​ത്തി​ലെ പ്ര​ധാ​ന മു​ന്ന​ണി​ക​ളാ​യ ഡി​എം​കെ-​എ​ഐ​എ​ഡി​എം​കെ മു​ന്ന​ണി​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഇ​നി​യും തു​ട​ങ്ങി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​രു മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.
ഡി​എം​കെ​യാ​ണ് ആ​ദ്യം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. മു​ൻ കേ​ന്ദ്ര​മ​ന്ത്രി എ. ​രാ​ജ​യാ​ണ് ഡി​എം​കെ​യു​ടെ സ്ഥാ​നാ​ർ​ഥി. എ​ഐ​എ​ഡി​എം​കെ സ്ഥാ​നാ​ർ​ഥി അ​വി​നാ​ശി​യി​ലെ എം. ​ത്യാ​ഗ​രാ​ജ​നാ​ണ്. എ​ഐ​എ​ഡി​എം​കെ​യെ പി​ള​ർ​ത്തി പു​തി​യ പാ​ർ​ട്ടി ഉ​ണ്ടാ​ക്കി​യ ടി.​ടി.​വി. ദി​ന​ക​ര​ന്‍റെ പാ​ർ​ട്ടി​യും നീ​ല​ഗി​രി മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​മ്മാ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം സ്ഥാ​നാ​ർ​ഥി രാ​മ​സ്വാ​മി​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ അ​ടു​ത്ത മാ​സം 18നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. 19 മു​ത​ൽ 26 വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം.
1956ലാ​ണ് നീ​ല​ഗി​രി മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ​ത്. മ​ണ്ഡ​ല​ത്തി​ൽ 13,49,740 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 6,57,991 പു​രു​ഷ വോ​ട്ട​ർ​മാ​രും 6,91,684 സ്ത്രീ ​വോ​ട്ട​ർ​മാ​രു​മാ​ണ്. 6427 അം​ഗ​പ​രി​മി​ത വോ​ട്ട​ർ​മാ​രു​ണ്ട്. 1611 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 124 എ​ണ്ണം പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ്. കേ​ര​ള​വു​മാ​യും ക​ർ​ണാ​ട​ക​യു​മാ​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മേ​ഖ​ല​യാ​ണ് നീ​ല​ഗി​രി. ത​മി​ഴ്, മ​ല​യാ​ളം, ക​ന്ന​ട തു​ട​ങ്ങി​യ ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന ജ​ന​ങ്ങ​ളാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്.
നീ​ല​ഗി​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഉൗ​ട്ടി, കു​ന്നൂ​ർ, ഗൂ​ഡ​ല്ലൂ​ർ, അ​വി​നാ​ശി, ഭ​വാ​നി സാ​ഗ​ർ, മേ​ട്ടു​പാ​ള​യം തു​ട​ങ്ങി​യ ആ​റ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഉൗ​ട്ടി, കു​ന്നൂ​ർ, ഗൂ​ഡ​ല്ലൂ​ർ മ​ണ്ഡ​ല​ങ്ങ​ൾ നീ​ല​ഗി​രി ജി​ല്ല​യി​ലും മേ​ട്ടു​പാ​ള​യം കോ​യ​ന്പ​ത്തൂ​ർ ജി​ല്ല​യി​ലും അ​വി​നാ​ശി തി​രി​പ്പൂ​ർ ജി​ല്ല​യി​ലും ഭ​വാ​നി സാ​ഗ​ർ ഈ​റോ​ഡ് ജി​ല്ല​യി​ലു​മാ​ണ്. നീ​ല​ഗി​രി ജി​ല്ല​യി​ൽ 35 പ​ഞ്ചാ​യ​ത്തു​ക​ളും 11 ടൗ​ണ്‍ പ​ഞ്ചാ​യ​ത്തു​ക​ളും നാ​ല് ന​ഗ​ര​സ​ഭ​ക​ളു​മാ​ണ്.
കോ​ണ്‍​ഗ്ര​സ്, സി​പി​എം, സി​പി​ഐ, എം​ഡി​എം​കെ, വി​ടു​ത​ലൈ ശി​റു​തൈ, ലീ​ഗ്, മ​നി​ത നേ​യ മ​ക്ക​ൾ ക​ക്ഷി തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ ഉ​ൾ​ക്കൊള്ളു​ന്ന​താ​ണ് ഡി​എം​കെ​യു​ടെ വി​ശാ​ല സ​ഖ്യം. ബി​ജെ​പി, പി​എം​കെ, ഡി​എം​ഡി​കെ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് എ​ഐ​എ​ഡി​എം​കെ മു​ന്ന​ണി.
1956ൽ ​കോ​ണ്‍​ഗ്ര​സി​ലെ സി. ​ന​ഞ്ച​പ്പ​യാ​ണ് വി​ജ​യി​ച്ച​ത്. 1962ൽ ​കോ​ണ്‍​ഗ്ര​സി​ലെ അ​ക്ക​മ്മാ​ദേ​വി​യും 1967ൽ ​സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച ന​ഞ്ച​ഗൗ​ഡ​രും 1971ൽ ​ഡി​എം​കെ​യി​ലെ മാ​താ​ഗൗ​ഡ​രും 1977ൽ ​എ​ഐ​എ​ഡി​എം​കെ​യി​ലെ രാ​മ​ലിം​ഗ​വും വി​ജ​യി​ച്ചു. 1980 മു​ത​ൽ 1991വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കോ​ണ്‍​ഗ്ര​സി​ലെ ആ​ർ. പ്ര​ഭു​വാ​ണ് മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച​ത്. 1996ൽ ​ത​മി​ഴ് മാ​നി​ല കോ​ണ്‍​ഗ്ര​സി​ലെ എ​സ്.​ആ​ർ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​വും 1998-99 കാ​ല​യ​ള​വി​ൽ ബി​ജെ​പി​യി​ലെ മാ​ത​നും വി​ജ​യി​ച്ചി​രു​ന്നു. 2004ൽ ​കോ​ണ്‍​ഗ്ര​സി​ലെ ആ​ർ. പ്ര​ഭു വീ​ണ്ടും വി​ജ​യി​ച്ചു. അ​ദ്ദേ​ഹം പി​ന്നീ​ട് കേ​ന്ദ്ര മ​ന്ത്രി​യു​മാ​യി.
2009ലാ​ണ് മ​ണ്ഡ​ലം സം​വ​ര​ണ മ​ണ്ഡ​ല​മാ​യ​ത്. 2009ൽ ​ഡി​എം​കെ​യി​ലെ എ. ​രാ​ജ​യാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. 36 വ​ർ​ഷ​ത്തി​ന് ശേ​ഷം നീ​ല​ഗി​രി മ​ണ്ഡ​ലം 2014ൽ ​എ​ഐ​എ​ഡി​എം​കെ തി​രി​ച്ചു​പി​ടി​ച്ചി​രു​ന്നു. 15 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഏ​ഴ് ത​വ​ണ കോ​ണ്‍​ഗ്ര​സ് വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണി​ത്. കോ​ണ്‍​ഗ്ര​സി​നും ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ത്തി​നും വേ​രോ​ട്ട​മു​ണ്ടാ​യി​രു​ന്ന മ​ണ്ണാ​ണി​ത്.