വ​ദ​നാ​രോ​ഗ്യ​ദി​നം ആ​ച​രി​ച്ചു
Thursday, March 21, 2019 12:19 AM IST
മാ​ന​ന്ത​വാ​ടി: ലോ​ക വ​ദ​നാ​രോ​ഗ്യ​ദി​ന ജി​ല്ലാ​ത​ല പ​രി​പാ​ടി തോ​ൽ​പ്പെ​ട്ടി കു​ടും​ബാ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. വ​ദ​നാ​രോ​ഗ്യം, ദ​ന്ത​സം​ര​ക്ഷ​ണം എ​ന്നി​വ​യി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ മു​ന്നേ​റ്റം ന​ട​ത്തി പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ല​ക്ഷ്യം. ’വ​ദ​നാ​രോ​ഗ്യ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കൂ’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ ന​ട​ത്തി​യ ദി​നാ​ച​ര​ണം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദ​ന്ത രോ​ഗ​ങ്ങ​ൾ നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ അ​ത് ന​മ്മു​ടെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളെ​വ​രെ സാ​ര​മാ​യി ബാ​ധി​ക്കാം. അ​തി​നാ​ൽ പ​ല്ലു​ക​ൾ കേ​ടു​കൂ​ടാ​തെ സം​ര​ക്ഷി​ക്കു​ക​യും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ദ​ന്ത ഡോ​ക്ട​റു​ടെ സേ​വ​നം തേ​ടി പ​ല്ലി​ന് കേ​ടി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ന​മ്മു​ടെ ശ​രീ​ര​ത്തെ മാ​ര​ക​മാ​യ രോ​ഗ​ങ്ങ​ളി​ൽ നി​ന്നും സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ഹ്വാ​നം ചെ​യ്തു.
നോ​ഡ​ൽ ഓ​ഫീ​സ​റാ​യ ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​നൂ​ന മ​ർ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി ഡെ​ന്‍റ​ൽ സ​ർ​ജ​ൻ ഡോ.​ബി. ജി​തി​ൻ ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കി. ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ബി. അ​ഭി​ലാ​ഷ്, അ​പ്പ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​നീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ൽ​പ്പ​റ്റ ഡി​ഇ​ഐ​സി യി​ലെ ഡെ​ന്‍റ​ൽ ഹൈ​ജി​നി​സ്റ്റ് അ​ബി​ൻ ശാ​സ്ത്രീ​യ​മാ​യ ദ​ന്ത പ​രി​പാ​ല​ന​ത്തെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. കാ​ൻ​സ​റും ജീ​വി​ത ശൈ​ലി​യും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ല്ലൂ​ർ​നാ​ട് ക്യാ​ൻ​സ​ർ സെ​ന്‍റ​റി​ലെ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​ന​സീ​ബ, കു​ര​ങ്ങ് പ​നി​യെ​ക്കു​റി​ച്ച് ഡി​എ​സ്ഒ ആ​ൻ​ഡ് ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​നൂ​ന​മ​ർ​ജ, പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​കെ.​എ​സ്. അ​ജ​യ​ൻ എ​ന്നി​വ​ർ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ചു.
ദ​ന്ത​പ​രി​ശോ​ധ​നാ ക്യാ​ന്പി​ന് മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡെ​ന്‍റ​ൽ സ​ർ​ജ​ൻ ഡോ. ​ജി​തി​ൻ, ന​ല്ലൂ​ർ​നാ​ട് ക്യാ​ൻ​സ​ർ സെ​ന്‍റ​റി​ലെ ഡെ​ന്‍റ​ൽ സ​ർ​ജ​ൻ ഡോ. ​ജെ​യ്സ​ണ്‍ തോ​മ​സ്, കാ​ൻ​സ​ർ സ്ക്രീ​നിം​ഗ് ക്യാ​ന്പി​ന് ന​ല്ലൂ​ർ​നാ​ട് ക്യാ​ൻ​സ​ർ സെ​ന്‍റ​റി​ലെ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​ന​സീ​ബ, ജ​ന​റ​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന് അ​പ്പ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​നീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​ത്തി​ന് ഡോ.​കെ.​എ​സ്. അ​ജ​യ​ൻ നേ​തൃ​ത്വം ന​ൽ​കി.
വി​ജ​യി​ക​ൾ​ക്ക് ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ.​പി. ദി​നീ​ഷ് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.ആ​രോ​ഗ്യ​ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​ദ​ർ​ശ​നം, ക​ലാ​മേ​ള എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ലെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ, എ​ഫ്എ​ച്ച്സി അ​പ്പ​പ്പാ​റ, പി​എ​ച്ച്സി ബേ​ഗൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ശ, അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ​മാ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, ആ​ദി​വാ​സി മൂ​പ്പ​ൻ​മാ​ർ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ലാ മാ​സ് മീ​ഡി​യാ ഓ​ഫീ​സ​ർ കെ. ​ഇ​ബ്രാ​ഹിം സ്വാ​ഗ​ത​വും അ​പ്പ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​എ​ൻ. ര​വീ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.