കേ​ന്ദ്ര സേ​ന​യും പോ​ലീ​സും മാ​ന​ന്ത​വാ​ടി​യി​ൽ റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി
Thursday, March 21, 2019 12:19 AM IST
മാ​ന​ന്ത​വാ​ടി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള പോ​ലീ​സും കേ​ന്ദ്ര സേ​ന​യും ന​ഗ​ര​ത്തി​ൽ റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി.
എ​എ​സ്പി വൈ​ഭ​വ് സ​ക്സേ​ന. അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ർ ഹോ​ഷി​യോ​ർ സിം​ഗ് ഠാ​ക്കൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു റൂ​ട്ട് മാ​ർ​ച്ച്.
എ​എ​സ്പി ഓ​ഫീ​സ് പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച മാ​ർ​ച്ച് ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം എ​ത്തി.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ള​ള​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു കൂ​ടു​ത​ൽ കേ​ന്ദ്ര​സേ​ന എ​ത്തും.