ജീ​വി​ക്ക​ണോ, എ​ങ്കി​ൽ ക​ർ​ഷ​ക​ർ സം​ഘ​ടി​ക്കണം: ബി​ഷ​പ് ഡോ.ച​ക്കാ​ല​യ്ക്ക​ൽ
Thursday, March 21, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: ജീ​വി​ക്ക​ണ​മെ​ങ്കി​ൽ രാ​ജ്യ​ത്തെ മു​ഴു​വ​ൻ ക​ർ​ഷ​ക​രും ഒ​റ്റ​ക്കെ​ട്ടാ​യി സം​ഘ​ടി​ക്ക​ണ​മെ​ന്ന് കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ." സ​ർ​വ​ലോ​ക തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​ക്കു​വി​ൻ എ​ന്ന കാ​റ​ൽ​മാ​ർ​ക്സി​ന്‍റെ പ​ഴ​യ മു​ദ്രാ​വാ​ക്യം മാ​റ്റി​യെ​ഴു​താ​ൻ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

സ​ർ​വ​ലോ​ക ക​ർ​ഷ​ക​രെ സം​ഘ​ടി​ക്കു​വി​ൻ, നി​ങ്ങ​ൾ​ക്ക് ന​ഷ്ട​പ്പെ​ടാ​നൊ​ന്നു​മി​ല്ല, കി​ട്ടാ​നു​ള്ള​ത് പു​തി​യ ആ​കാ​ശ​വും പു​തി​യ ഭൂ​മി​യു​മാ​യി​രി​ക്കും '- ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത​ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ ക​ര്‍​ഷ​ക അ​വ​കാ​ശ​സം​ര​ക്ഷ​ണ റാ​ലി​യും ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

"ഈ ​ലോ​ക​ത്ത് ക​ർ​ഷ​ക​രി​ല്ലെ​ങ്കി​ൽ നാ​മെ​ങ്ങ​നെ കാ​പ്പി​യും ചാ​യ​യും കു​ടി​ക്കും, നാ​മെ​ങ്ങ​നെ ഭ​ക്ഷ​ണം​ക​ഴി​ക്കും. ക​ർ​ഷ​ക​ർ ഒ​രു​മി​ച്ചു​നി​ൽ​ക്കാ​ത്ത​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​സം​ബ്ളി​യി​ലും പാ​ർ​ല​മെ​ന്‍റി​ലും എ​ത്താ​തി​രി​ക്കു​ന്ന​ത്.​വ​ട​ക്കെ ഇ​ന്ത്യ​യി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന മ​ഹ​ത്താ​യ ക​ർ​ഷ​ക​സ​മ​രം വ​ൻ​വി​ജ​യ​മാ​യ​ത് ഏ​വ​രും ക​ണ്ട​ത​ല്ലേ. ആ ​പാ​ത പി​ന്തു​ട​ർ​ന്ന് നി​ങ്ങ​ളും പോ​രാ​ട​ണം,എ​ങ്കി​ൽ മാ​ത്ര​മെ ഇ​നി ജീ​വി​ക്കാ​നാ​വു. ഓ​രോ​രു​ത്ത​രേ​യും തീ​റ്റി​പോ​റ്റു​ന്ന ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും അ​റി​ഞ്ഞി​രി​ക്ക​ണം.

​ഗ്രാ​മ​ങ്ങ​ളി​ലെ മു​ഴു​വ​ൻ ക​ർ​ഷ​ക​രും ക​ട​ത്തി​ലും ജ​പ്തി​ഭീ​ഷ​ണി​യി​ലു​മാ​ണ്. കൃ​ഷി ചെ​യ്യാ​നാ​ണ​വ​ർ ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത​ത്. കൃ​ഷി ച​തി​ച്ചു, ഉ​രു​ൾ​പൊ​ട്ട​ലും പ്ര​ള​യ​വു​മു​ണ്ടാ​യി, അ​തു​മൂ​ലം വ​ൻ​തോ​തി​ൽ നാ​ശ​മു​ണ്ടാ​യി.​ഈ അ​വ​സ്ഥ​യി​ൽ അ​വ​ർ​ക്ക് എ​ങ്ങ​നെ വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​നാ​കും.​അ​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രും ബാ​ങ്ക് അ​ധി​കാ​രി​ക​ളും കു​റ​ച്ചെ​ങ്കി​ലും മനുഷ്യത്വം

കാണിക്കണം. കാ​ർ​ഷി​ക ക​ട​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച​ത് മാ​ർ​ച്ച് അ​ഞ്ചി​നാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​തി​നാ​ൽ അ​ത് ന​ട​പ്പാ​ക്കാ​നാ​വു​ന്നി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ലം​ഭാ​വ​മ​ല്ലേ ഇ​തി​നു കാ​ര​ണം.​നി​കു​തി​യ​ട​യ്ക്കാ​നോ മ​റ്റോ ക​ർ​ഷ​ക​ർ ചെ​ന്നാ​ൽ അ​വ​രെ ആ​ട്ടി​വി​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ സം​സ്കാ​രം മാ​റ​ണം.

വ​ന്യ​മൃ​ഗ​ങ്ങ​ൾ മ​നു​ഷ്യ​നെ ഉ​പ​ദ്ര​വി​ച്ചാ​ൽ അ​വ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്. വി​ള​ന​ശി​പ്പി​ച്ച് നാ​ട്ടി​ൽ വി​ള​യാ​ടു​ന്ന കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ ഇ​വി​ടെ നി​യ​മം നൂ​ലി​ഴ​കീ​റി​പ​രി​ശോ​ധി​ക്ക​ണം. വ​ന്യ​മൃ​ഗ​ങ്ങ​ൾ പെ​റ്റു​പെ​രു​കു​ന്ന​ത് ത​ട​യാ​നാ​യി ഒ​രു​പ്ര​ത്യേ​ക കാ​ല​ത്ത് അ​വ​യെ വെ​ടി​വ​യ്ക്കാ​ൻ ജ​ർ​മ​നി​യി​ൽ നി​യ​മ​മു​ണ്ട്. ഇ​വി​ടെ​യും അ​തു​പോ​ലെ നി​യ​മം മാറ്റി എഴുത​ണം.

​പ്ര​ള​യ​ത്തി​ൽ സ​ർ​വ​വും ന​ഷ്ട​പ്പെ​ട്ട മു​ഴു​വ​ൻ​പേ​ർ​ക്കും അ​ടി​യ​ന്ത​ര​മാ​യി സ​ഹാ​യം എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​വ​ണം. ക​ർ​ഷ​ക​രെ ന​ശി​പ്പി​ച്ചാ​ൽ, അ​വ​രെ തോ​ൽ​പ്പി​ച്ചാ​ൽ ആ​ർ​ക്കും​പി​ന്നെ ഇ​വി​ടെ നി​ല​നി​ൽ​പ്പി​ല്ലെ​ന്ന് ഏ​വ​രും ഓ​ർ​മി​ക്ക​ണം. ന​മു​ക്കു ഭ​ക്ഷ​ണം ന​ൽ​കാ​ൻ അ​ഹോ​രാ​ത്രം ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന ക​ർ​ഷ​ക​രെ ബ​ഹു​മാ​നി​ക്ക​ണം- ബി​ഷ​പ് ഓ​ർ​മി​പ്പി​ച്ചു.

താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ​ര​സ​മി​തി നേ​താ​വ് ഡോ.​ചാ​ക്കോ കാ​ളം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​നാ​യി. ഇ​ൻ​ഫാം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ൺ. ഡോ. ​ആ​ന്‍റ​ണി കൊ​ഴു​വ​നാ​ൽ, അ​ഹ​മ്മ​ദ്കു​ട്ടി മു​ൻ​ഷി, ടി.​പി.​കേ​ള​പ്പ​ൻ മാ​സ്റ്റ​ർ, ജോ​യി ക​ണ്ണ​ൻ​ചി​റ, ഷി​നോ​യ് അ​ട​യ്ക്കാ​പ്പാ​റ, ദീ​പ റെ​ജി, ജോ​സ​ഫ് കാ​രി​യാ​ങ്ക​ൽ, ജോ​ർ​ജ് വ​ട്ടു​ക​ളം, ജോ​ർ​ജ് കും​ബ്ലാ​നി​യി​ൽ, സൗ​ബി​ൻ ഇ​ല​ഞ്ഞി​ക്ക​ൽ, അ​നീ​ഷ് വ​ട​ക്കേ​ൽ, ബി​നു പി​ച്ചാ​പ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം തേ​ടി ത​യാ​റാ​ക്കി​യ നി​വേ​ദ​നം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ചു. ഒ.​ഡി.​തോ​മ​സ് അ​വ​കാ​ശ പ്ര​ഖ്യാ​പ​നം ന​ട​ത്തി.​ബേ​ബി പെ​രു​മാ​ലി​ൽ ക​ർ​ഷ​ക പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

എ​ര​ഞ്ഞി​പ്പാ​ല​ത്ത് നി​ന്നാ​രം​ഭി​ച്ച റാ​ലി​യി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും വൃ​ദ്ധ​രു​മ​ട​ങ്ങു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രും വൈ​ദി​ക​രും ക​ന്യ​സ്ത്രീ​ക​ളും പ​ങ്കെ​ടു​ത്തു. മ​ണ്ഡ​രി​പി​ടി​ച്ച നാ​ളി​കേ​ര​വും അ​ട​യ്ക്ക​യും റ​ബ​ർ​ഷീ​റ്റും കൊ​ക്കോ​യും ക​ഴു​ത്തി​ല​ണി​ഞ്ഞ് കൈ​ക്കോ​ട്ടു​മേ​ന്തി ഒ​രു​സം​ഘം യു​വ​ക​ർ​ഷ​ക​ർ റാ​ലി​ക്ക് മു​ന്നി​ലാ​യി അ​ണി​നി​ര​ന്നു.

കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. മോ​ൺ. ജോ​ൺ ഒ​റ​വു​ങ്ക​ര, മോ​ൺ. തോ​മ​സ് പ​ന​യ്ക്ക​ൽ, ഫാ.ജയിംസ് കുഴിമറ്റത്തിൽ, ഫാ.​ജോ​സ് വ​ട​ക്കേ​ടം, ഫാ.​ജോ​സ് ഓ​ലി​യ​ക്കാ​ട്ട്, ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ.​സാ​യ് പാ​റ​ൻ​കു​ള​ങ്ങ​ര, ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചെ​ന്പു​ക​ണ്ട​ത്തി​ൽ, ഫാ.​ഡൊ​മി​നി​ക് തൂ​ങ്കു​ഴി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.