കർഷക സ​മ​രം അവസാനിക്കുന്നില്ല: മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ
Thursday, March 21, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: നി​ല​നി​ൽ​പ്പി​നാ​യി ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന സ​മ​രം അ​വ​സാ​നി​ക്കു​ന്നി​ല്ല, ആ​രം​ഭി​ച്ചി​ട്ടേ​യു​ള്ളു​വെ​ന്ന് താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ. ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത​ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ ക​ര്‍​ഷ​ക അ​വ​കാ​ശ​സം​ര​ക്ഷ​ണ റാ​ലി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കി​സാ​ൻ സ​മ്മാ​ൻ പ​ദ്ധ​തി​യാ​യ ര​ണ്ടാ​യി​രം രൂ​പ ഞ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ട. പ​ക​രം കു​ത്ത​ക ക​ന്പ​നി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​യ റ​ബ​റി​ന്‍റെ ഇ​റ​ക്കു​മ​തി ഇ​വി​ടെ അ​വ​സാ​നി​പ്പി​ക്കു​ക. അ​ല്ലാ​തെ ചെ​റി​യ കി​സാ​ൻ സ​മ്മാ​ൻ പ​ദ്ധ​തി​കൊ​ണ്ടൊ​ന്നും പി​ന്മാ​റാ​ൻ ക​ർ​ഷ​ക​ർ ത​യാ​റ​ല്ല, ഈ ​സ​മ​രം ആ​രം​ഭി​ച്ചി​ട്ടേ​യു​ള്ളു.ഒ​ന്നാ​ണ് കേ​ര​ളം,ഒ​ന്നാ​മ​താ​ണ് കേ​ര​ളം എ​ന്ന സ​ർ​ക്കാ​ർ പ​ര​സ്യ​വാ​ച​കം കേ​ൾ​ക്കാ​ൻ ന​ല്ല ര​സ​മു​ണ്ട്, ന​ല്ല മു​ദ്രാ​വാ​ക്യം. ഒ​ന്നു ക​ണ്ണു​തു​റ​ന്നു നോ​ക്കൂ, എ​ന്താ​ണി​വി​ടെ ഒ​ന്നാ​മ​ത്- കാ​ട്ടു​പ​ന്നി​യെ വ​ള​ർ​ത്തു​ന്ന​തി​ലോ. ഞ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലു​മെ​ല്ലാം കാ​ട്ടു​പ​ന്നി​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ന്നു. കാ​ട്ടാ​നയുടെ ഭീ​ഷ​ണി​മൂ​ലം ക​ർ​ഷ​ക​ർ കു​ടി​യി​റ​ങ്ങു​ന്നു.
ആ​ദ്യം ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കൂ, എ​ങ്കി​ൽ ന​മ്മ​ൾ ഒ​ന്നാ​കും. ക​ട​ക്കെ​ണി​യി​ലാ​യ കെ​എ​സ്ആ​ർ​ടി​സി​യെ സ​ഹാ​യി​ക്കാ​ൻ കോ​ടി​ക​ൾ ന​ൽ​കാ​മെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് നി​രാ​ലം​ബ​രാ​യ ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എഴുതിത്ത​ള്ളു​ന്നി​ല്ല. കേ​ര​ളം ഒ​ന്നാ​ണ് എ​ന്ന​തി​നു​പ​ക​രം ക​ർ​ഷ​ക​ർ ഒ​ന്നാ​ണ് എ​ന്നു ഞ​ങ്ങ​ൾ പ​റ​യു​ന്നു. താ​ൻ രാ​ജ്യ​ത്തി​ന്‍റെ ചൗ​ക്കീ​ദാ​രാ​ണെ​ന്ന് ( കാ​വ​ൽ​ക്കാ​ര​ൻ) പ്ര​ധാ​ന​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. ഞ​ങ്ങ​ൾ ക​ർ​ഷ​ക​ർ ആ​രു​ടെ ചൗ​ക്കീ​ദാ​രാ​വ​ണം, കാ​ട്ടാ​ന​യു​ടേ​യോ കാ​ട്ടു​പ​ന്നി​യു​ടേ​യോ അ​തോ പെ​രു​ന്പാ​ന്പി​ന്‍റേ​യോ. ഞ​ങ്ങ​ൾ​ക്ക് ജീ​വി​ക്കാ​നെ​ങ്കി​ലും അ​നു​വാ​ദം ത​രൂ. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​വേ​ണോ, ഞ​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ത്തി​ൽ ഇ​നി വ​ന്യ​മൃ​ഗ​ങ്ങ​ൾ ക​ട​ക്കി​ല്ലെ​ന്ന് വാ​ഗ്ദാ​നം ത​രി​ക.​അ​തി​നു​ക​ഴി​യി​ല്ലെ​ങ്കി​ൽ വോ​ട്ടു​ചോ​ദി​ച്ച് ആ​രും വീ​ടു​ക​ളി​ലേ​ക്ക് വ​രേ​ണ്ട.​വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഞ​ങ്ങ​ളെ ര​ക്ഷി​ക്കു, ഇ​തൊ​രു അ​ഭ്യ​ർ​ഥ​ന​യാ​ണ്. വി​ജ​യം ക​ണ്ടേ ഈ ​സ​മ​രം അ​വ​സാ​നി​പ്പി​ക്കൂ- ബി​ഷ​പ് വ്യ​ക്ത​മാ​ക്കി.