21 ആ​വ​ശ്യ​ങ്ങ​ളു​മാ​യി സം​യു​ക്ത ക​ര്‍​ഷ​ക സം​ര​ക്ഷ​ണ​സ​മി​തി
Thursday, March 21, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി സം​യു​ക്ത ക​ര്‍​ഷ​ക സം​ര​ക്ഷ​ണ​സ​മി​തി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി. ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ അ​വ​കാ​ശ സം​ര​ക്ഷ​ണ​റാ​ലി​ക്കും ക​ര്‍​ഷ​ക​മ​ഹാ​സം​ഗ​മ​ത്തി​നും ശേ​ഷ​മാ​ണ് 21 ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട നി​വേ​ദ​നം ക​ര്‍​ഷ​ക നേ​താ​ക്ക​ൾ ജി​ല്ലാ​ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കി​യ​ത്.
വ​ന്യ​മൃ​ഗആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ക​ര്‍​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ന്‍ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തു​ക, 1977-ന് ​മു​മ്പു മു​ത​ല്‍ റ​വ​ന്യൂ​രേ​ഖ​ക​ളോ​ടെ കൈ​വ​ശം വ​ച്ചു​വ​രു​ന്ന ഭൂ​മി​ക​ള്‍​ക്ക് നി​കു​തി നി​ഷേ​ധി​ച്ച് ക​ര്‍​ഷ​ക​രെ കു​ട​യി​റ​ക്കാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ക്കു​ക, റ​വ​ന്യൂ വ​നം വ​കു​പ്പി​ന്‍റെ സം​യു​ക്ത പ​രി​ശോ​ധ​ന​യും സ​ര്‍​വേ​യും ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക, ക​ര്‍​ഷ​ക ഭൂ​മി​യി​ല്‍ ക​ട​ന്ന ജ​ണ്ട കെ​ട്ടു​ന്ന​ത് അ​ടി​യ​ന്ത​ര​മാ​യി നി​രോ​ധി​ക്കു​ക, മ​ഹാ പ്ര​ള​യം മൂ​ലം ദു​ര​ത​മ​നു​ഭ​വി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കു​ക, കാ​ര്‍​ഷി​ക ക​ട​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും എ​ഴു​തി​ത്ത​ള്ളു​ക , എ​ഫ്എ​ഫ്എ​ല്‍ നി​യ​മ​ത്തി​ന്‍റെ ദു​രു​പ​യോ​ഗം ത​ട​യു​ക, ഭൂ​നി​കു​തി സ്വീ​ക​രി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​വും ജി​ല്ലാ​ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​ക​ളും ന​ട​പ്പി​ലാ​ക്കു​ക, കൃ​ഷി സ്ഥ​ല​ത്തു​നി​ന്ന് തേ​ക്ക്, ഈ​ട്ടി തു​ട​ങ്ങി​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​വി​ല്‍​ക്കു​ന്ന​തി​നും കൊ​ണ്ടു​പോ​കു​ന്ന​തി​നു​മു​ള്ള നി​യ​ന്ത്ര​ണം പി​ന്‍​വ​ലി​ക്കു​ക, വ​നം- വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ല്‍ ക​ര്‍​ഷ​ക​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി നി​ര്‍​ത്തു​ക, ക​ര്‍​ഷ​ക​കു​ടും​ബ​ങ്ങ​ള്‍​ക്ക് പ്ര​തി​മാ​സം പ​തി​നാ​യി​രം രൂ​പ വീ​തം സ​ഹാ​യം ന​ല്‍​കു​ക, മ​ക്ക​ള്‍​ക്ക് കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സീ​റ്റ് സം​വ​ര​ണം അ​നു​വ​ദി​ക്കു​ക, സ​ര്‍​ഫാ​സി ക​രി​നി​യ​മം പി​ന്‍​വ​ലി​ക്കു​ക, റ​ബ​ർ, കു​രു​മു​ള​ക് തു​ട​ങ്ങി​യ നാ​ണ്യ​വി​ള​ക​ളു​ടെ ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ക്കു​ക, വി​ല ഉ​യ​ര്‍​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ക, വ​ന്യ ജീ​വി സം​ര​ക്ഷ​ണ​നി​യ​മ​ത്തി​ന് കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ക, ക​ര്‍​ഷ​ക​ര്‍​ക്ക് തോ​ക്ക് ലൈ​സ​ന്‍​സ് പു​നഃ​സ്ഥാ​പി​ച്ച് ന​ല്‍​കു​ക, വ​ന്യ​മൃ​ഗ​ങ്ങ​ള്‍ കൃ​ഷി ന​ശി​പ്പി​ച്ചാ​ല്‍ ഇ​പ്പോ​ള്‍ ന​ല്‍​കി വ​രു​ന്ന തു​ച്ഛ​മാ​യ ന​ഷ്ട​പ​രി​ഹാ​രം സ​ര്‍​ക്കാ​ര്‍ പൊ​ന്നും വി​ല​യ്ക്ക് തു​ല്യ​മാ​യി ഉ​യ​ര്‍​ത്തു​ക, സ്വാ​മി​നാ​ഥ​ന്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്കു​ക, കാ​ര്‍​ഷി​ക ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ക , പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ക​ര്‍​ഷ​ക​രു​ള്‍​പ്പെ​ടു​ന്ന ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ച​ത്.