അ​ശ്ലീ​ല വീ​ഡി​യോ​ കാ​ണി​ച്ച് പ​ണംത​ട്ടി​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ
Thursday, March 21, 2019 12:23 AM IST
തിരുവന്പാടി: ക​ക്കാ​ടം​പൊ​യി​ലി​ലെ റി​സോ​ർ​ട്ടി​ൽ തി​രു​വ​മ്പാ​ടി സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ന്ന കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യി.
തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ വ​ള്ളി​വ​ട്ടം സ്വ​ദേ​ശി ഇ​ടി​വ​ഴി​ക്ക​ൽ വീ​ട്ടി​ൽ ഷ​മീ​ന (27) ആ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ വ​ച്ച് പി​ടി​യി​ലാ​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തി​രു​വ​മ്പാ​ടി പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഇ​വ​ർ ഒ​ളി​വി​ലാ​യി​രു​ന്നു. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളാ​യ കൂ​മ്പാ​റ സ്വ​ദേ​ശി ഡോ​ൺ, തി​രു​വ​മ്പാ​ടി സ്വ​ദേ​ശി ജോ​ർ​ജ് എ​ന്നി​വ​ർ ക​ഴി​ഞ്ഞ മാ​സം പി​ടി​യി​ലാ​യി​രു​ന്നു. പ​രാ​തി​ക്കാ​ര​നാ​യ തി​രു​വ​മ്പാ​ടി സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​തി​ലു​ള്ള റി​സോ​ട്ട് ഡോ​ണും ജോ​ർ​ജും വാ​ട​കയ്​ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​നെ റി​സോ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ഷ​മീ​ന​യോ​ടൊ​പ്പം നി​ർ​ത്തി ഫോ​ട്ടോ​യും വീ​ഡി​യോ​യു​മെ​ടു​ത്തു. ഫോട്ടോ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​ആ​ദ്യം 40000 രൂ​പ വാ​ങ്ങു​ക​യും ചെ​യ്തു. വീ​ണ്ടും അ​ഞ്ച് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു എ​ന്നാ​ണ് പ​രാ​തി. ഷ​മീ​ന​യു​ടെ പേ​രി​ൽ സ​മാ​ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​ങ്ങ​ല്ലു​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി​യു​ണ്ട​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.ഡി​വൈഎ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തി​രു​വ​മ്പാ​ടി എ​സ്ഐ സ​ദാ​ന​ന്ദ​ൻ, സ്വ​പ്നേ​ഷ്, സ്വ​പ്ന, ജ​ദീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഷ​മീ​ന​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.