ടി. ​സി​ദ്ദി​ഖി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Thursday, March 21, 2019 12:23 AM IST
മു​ക്കം: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി. ​സി​ദ്ദി​ഖ് മ​ണ്ഡ​ല​ത്തി​ലെ പ്ര​ച​ാര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ 11ന് ​മു​ക്കം മു​സ്‌ലിം അ​നാ​ഥാ​ല​യ​ത്തി​ൽ നി​ന്നാ​ണ് പ്ര​ച​ാര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​ല​യ​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, പ്ര​മു​ഖ വ്യ​ക്തി​ക​ൾ എ​ന്നി​വ​രേ​യും സ​ന്ദ​ർ​ശി​ച്ച് പി​ന്തു​ണ അ​ഭ്യ​ർ​ഥിച്ചു.
വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ താ​ൻ ആ​ദ്യ​മാ​യി വ​രു​ന്ന ആ​ള​ല്ലെന്നും ത​ന്നെ​ക്ക​റി​ച്ച് ഈ ​മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ന്നാ​യി അ​റി​യാ​മെ​ന്നും ടി. ​സി​ദ്ദി​ഖ് പ​റ​ഞ്ഞു. പ്ര​ള​യം വ​ന്ന സ​മ​യ​ത്തും ക​സ്തൂ​രി​രം​ഗ​ൻ ഗാ​ഡ്ഗി​ൽ സ​മ​രം ഉ​ണ്ടാ​യ​പ്പോ​ഴും ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ൽ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ക്ര​മി​ച്ച് ജ​ണ്ട കെ​ട്ടു​ന്ന സ​മ​യ​ത്തും ഗെ​യി​ൽ സ​മ​രം ഉ​ണ്ടാ​യ സ​മ​യ​ത്തും താ​ൻ ഈ ​മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.
താ​നു​ൾ​പ്പെ​ടെ​യു​ള്ള യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ൽ ഇ​പ്പോ​ഴും കേ​സ് ഉ​ണ്ട്. ഇനി മു​ഴു​വ​ൻ സ​മ​യം അ​വ​രു​ടെ കൂ​ടെ ഉ​ണ്ടാ​കു​മെ​ന്നും ​സി​ദ്ദി​ഖ് കൂ​ട്ടി ചേ​ർ​ത്തു.