ക്ഷ​യ​രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു
Thursday, March 21, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ക്ഷ​യ​രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്. സം​സ്ഥാ​ന​ത്ത് വ​ര്‍​ഷം​തോ​റും നാ​ലു​ശ​ത​മാ​നം എ​ന്ന നി​ര​ക്കി​ല്‍ കു​റ​യു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സു​ചി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം 24595 പേ​ര്‍ ക്ഷ​യ​രോ​ഗ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട് .
പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ 18377 പേ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 6218 പേ​രു​മാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. 2017 വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 1400 പേ​രാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തി​യ​ത്. മെ​ഡി​ക്ക​ല്‍​കോ​ള​ജു​ക​ളി​ല്‍ നി​ര്‍​ണ​യി​ക്ക​പ്പെ​ടു​ന്ന ക്ഷ​യ​രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 2015 ല്‍ ​ആ​കെ നി​ര്‍​ണ​യി​ച്ച ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗ​ത്തി​ന്‍റെ 20 ശ​ത​മാ​ന​വും മെ​ഡി​ക്ക​ല്‍​കോ​ളജി​ല്‍ നി​ന്നാ​യി​രു​ന്നു. എ​ന്നാ​ല്‍ 2018 ല്‍ ​ഇ​ത് ഒ​ന്‍​പ​ത് ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. രോ​ഗ​നി​ര്‍​ണ​യ​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​രു​ക്കു​ക​യും സ​മൂ​ഹ​ത്തി​ല്‍ നി​ന്ന് ത​ന്നെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക്ഷ​യ​രോ​ഗ ബാ​ധി​ത​രെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തതി​ന്‍റെ ഫ​ല​മാ​യാ​ണ് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ നി​ന്ന് രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യു​ന്ന​ത്.
ഈ​വ​ര്‍​ഷം ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ല്‍ മാ​ത്രം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 306 പേ​ര്‍​ക്കാ​ണ് ക്ഷ​യ​രോ​ഗ​മു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്.