സി​റ്റി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ കൊ​ടി​യി​റ​ങ്ങി
Thursday, March 21, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: സി​റ്റി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ സ​മാ​പി​ച്ചു.
വി​കാ​രി ഫാ.​ജി​ജു പ​ള്ളി​പ്പ​റ​ന്പി​ൽ കൊ​ടി​യി​റ​ക്കി. പ​രേ​ത സ്മ​ര​ണാ ദി​വ്യ​ബ​ലി​ക്ക് കോ​ഴി​ക്കോ​ട് ബി​ഷ​പ് സെ​ക്ര​ട്ട​റി ഫാ.​അ​ർ​ജു​ൻ ജോ​ൺ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ.​കു​ര്യാ​ക്കോ​സ് ചെ​ന്നേ​ലി​ൽ, ഫാ.​ടോം അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
മു​ൻ വി​കാ​രി​മാ​രാ​യ ഫാ.​ റോ​മ​യോ പോ​ർ​ത്ത, ഫാ.​എ​ഡ്വേ​ർ​ഡ് ബെ​രേ​റ്റ, ഫാ.​ആ​ന്‍റ​ണി മ​ച്ചാ​ഡോ, ഫാ.​ജോ​സ​ഫ് പീ​ടി​യേ​ക്ക​ൽ, മോ​ൺ.​ജോ​ൺ ബാ​പ്റ്റി​സ്റ്റ് റോ​ഡ്രി​ഗ്സ്, ഫാ.​മാ​ർ​സ​ൽ ഡി​സൂ​സ, ഫാ.​ജോ​സ​ഫ് പ​ന്നി​ക്കോ​ട്, ഫാ.​സി​റി​യ​ക് താ​മ​ര​ശേ​രി, ഫാ.​സെ​ബാ​സ്റ്റ്യ​ൻ കു​ര്യാ​പ്പ​റ​ന്പി​ൽ, ഫാ.​ജേ​ക്ക​ബ് കു​ള​ങ്ങ​ര എ​ന്നി​വ​രു​ടെ​യും ഇ​ട​വ​ക​യി​ൽ സേ​വ​ന​മ​നു​ഷ്ടി​ച്ച സ​ന്യ​സ്ത​രു​ടെ​യും അ​ല്മാ​യ​രു​ടെ​യും ആ​ത്മ​ശാ​ന്തി​ക്കാ​യി പ്രാ​ർ​ഥി​ച്ചു. തി​രു​നാ​ൾ ക​മ്മി​റ്റി​ക​ളും ലീ​ജി​യ​ൻ ഓ​ഫ് മേ​രി​യും നേ​തൃ​ത്വം ന​ല്കി.