തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ സം​ഗ​മം നടത്തി
Thursday, March 21, 2019 12:23 AM IST
കു​റ്റ്യാ​ടി: കേ​ന്ദ്ര സ​ർ​ക്കാരി​ന്‍റെ തൊ​ഴി​ലാ​ളി ദ്രോ​ഹ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും കു​ടി​ശി​ക​യാ​യ വേ​ത​നം ഉ​ട​ൻ ന​ല്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി.
കു​ന്നു​മ്മ​ൽ ബ്ലോ​ക്കി​ലെ ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 12.72 കോടി രൂ​പ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​ന​മാ​യി ല​ഭി​ക്കാ​നു​ണ്ട്. ബ്ലോ​ക്കി​നു കീ​ഴി​ൽ 4900 കു​ടും​ബ​ങ്ങ​ൾ നൂ​റു ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. തൊ​ഴി​ൽ ദി​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചു ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ന​ല്കി​യെ​ങ്കി​ലും നടപ്പായില്ല. തൊ​ഴി​ൽ ദി​ന​ങ്ങ​ൾ വ​ർധി​പ്പി​ക്കു​ക, കു​ടി​ശി​ക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധ സം​ഗ​മ​ങ്ങ​ൾ ന​ട​ന്ന​ത്. കാ​വി​ലും​പാ​റ​യി​ൽ എം.​കെ. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.

ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്ത​രി: ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി ഗാ​രേ​ജ് പ​രി​സ​ര​ത്തു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1.35 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. കാ​സ​ർ​ഗോ​ഡ് അ​ടൂ​ർ മു​ള്ള​രി​യ അ​സൈ​നാ​റി​നെ​യാ​ണ്(26) ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​റ​സ്റ്റു ചെ​യ്ത്.