തു​ല്യ​ത കോ​ഴ്‌​സ്: അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു
Thursday, March 21, 2019 12:25 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന സു​ല​ക്ഷ്യം സ​മ്പൂ​ര്‍​ണ തു​ല്യ​ത തു​ട​ര്‍ പ​ഠ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​രെ നിയമിക്കുന്നു.
താ​മ​ര​ശേ​രി, കി​ഴ​ക്കോ​ത്ത്, മ​ട​വൂ​ര്‍, ന​രി​ക്കു​നി, ക​ട്ടി​പ്പാ​റ, ഓ​മ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ​യും മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളി​ലും ആ​രം​ഭി​ക്കു​ന്ന ഏ​ഴ്, പ​ത്ത് തു​ല്യ​ത കോ​ഴ്സി​ന് ക്ലാ​സെ​ടു​ക്കാനാ​ണ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ള്ള​ത്.
ടി​ടി​സി, അ​ല്ലെ​ങ്കി​ല്‍ ബി​എ​ഡ് ആ​ണ് യോ​ഗ്യ​ത. വി​ര​മി​ച്ച അ​ധ്യാ​പ​ക​ര്‍​ക്കും അ​പേ​ക്ഷി​ക്കാ​ം. സാ​ക്ഷ​ര​താ മി​ഷ​ന്‍ ന​ല്‍​കു​ന്ന ഹോ​ണ​റേ​റി​യം ല​ഭി​ക്കു​ന്ന​താ​ണ്. ബ​യോ​ഡാ​റ്റ 22 ന് ​മു​മ്പ് പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ സി​ഡി​എ​സ് ഓ​ഫീ​സി​ലോ തു​ട​ര്‍ വി​ദ്യാ​കേ​ന്ദ്രം പ്രേ​ര​ക്മാ​രെ​യോ ഏ​ല്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 9495647956.

ത​ട​യ​ണ​ നി​ര്‍​മി​ച്ചു

താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡും സ്നേ​ഹ​തീ​രം റെ​സി​ഡ​ന്‍റ്‍​സ് അ​സോ​സി​ഷേ​യ​നും ചേ​ര്‍​ന്ന് പ​ര​പ്പ​ന്‍​പാ​റ പു​ഴ​യി​ല്‍ ത​ട​യ​ണ നി​ര്‍​മി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​സി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. പു​ന്നൂ​സ്, അ​നി​ത ര​വി, ശോ​ഭ​ന, വ​ന​ജ, ഗം​ഗാ​ധ​ര​ന്‍, ടി.​ജെ. മ​ത്താ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.