കൊ​ടു​വ​ള്ളി, കു​ന്ന​മം​ഗ​ലം മ​ണ്ഡ​ല​ങ്ങ​ളി​ൽ എം.​കെ. രാ​ഘ​വ​ൻ പര്യടനം നടത്തി
Thursday, March 21, 2019 12:25 AM IST
കോ​ഴി​ക്കോ​ട്‌: യു​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​ൻ കൊ​ടു​വ​ള്ളി, കു​ന്ന​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങളിലെ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്‌ വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.
കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഐ​എ​ച്ച്‌‌​ആ​ർ​ഡി കോ​ള​ജ്‌ താ​മ​ര​ശേ​രി, ജി​ടെ​ക്‌ താ​മ​ര​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും ചാ​വ​റ കോ​ൺ​വ​ന്‍റ്, യാ​കോ​ബൈ​റ്റ്സ്‌ ബി​ഷ​പ്‍ ഹൗ​സ്‌ തു​ട​ങ്ങി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച്‌ വോ​ട്ട്‌ തേ​ടി.
തു​ട​ർ​ന്ന്‌ കൊ​ടു​വ​ള്ളി, ന​രി​ക്കു​നി, എ​ളേ​റ്റി​ൽ പ്ര​ദേ​ശ​ത്തെ പൗ​ര​പ്ര​മു​ഖ​രു​ടെ ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ വി.​എം. ഉ​മ്മ​ർ , സി.​ടി. ഭ​ര​ത​ൻ , പി.​സി. ഹ​ബീ​ബ്‌ ത​മ്പി, ന​വാ​സ്‌ , ശ​ശീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു.
കു​ന്ന​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ഡ​ബ്ല്യു​എ​ച്ച്‌ കോ​ള​ജ്‌, യ​മാ​നി​യ അ​റ​ബി​ക്‌ കോ​ള​ജ്‌, ശാ​ന്ത നി​ല​യം കോ​ൺ​വ​ന്‍റ്, സി​ഡ​ബ്ല്യു​ആ​ർ​ഡി​എം, പെ​രു​മ​ണ്ണ യ​ത്തീം​ഖാ​ന എ​ന്നി​വി​ട​ങ്ങ​ളും മീ​ഡി​യ വ​ൺ ടി​വി ഓ​ഫീ​സും ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ പൗ​ര പ്ര​മു​ഖ​രെ​യും സ​ന്ദ​ർ​ശി​ച്ചു.
ഖാ​ലി​ദ്‌ കി​ളി​മു​ണ്ട, സി. ​മാ​ധ​വ​ദാ​സ്‌, മൊ​യ്തീ​ൻ, സ​ദാ​ശി​വ​ൻ, എം.​എ. പ്ര​ഭാ​ക​ര​ൻ, കെ.​പി. കോ​യ തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു.