ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്താ​ന്‍ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ്
Thursday, March 21, 2019 12:25 AM IST
താ​മ​ര​ശേ​രി: ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ഫ​ണ്ട് സ​മാ​ഹ​ര​ണം ല​ക്ഷ്യം​വ​ച്ച് എം​സി​ജി ക്രി​ക്ക​റ്റേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് ഉ​ണ്ണി​കു​ളം പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ റോ​യ​ല്‍ ടൈ​ഗേ​ഴ്സ് എ​മ്മം​പ​റ​മ്പി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​മീ​ഗോ​സ് സൂ​പ്പ​ര്‍ കിം​ഗ്സ് എ​സ്റ്റേ​റ്റ്മു​ക്ക് ജേ​താ​ക്ക​ളാ​യി.
ടൂ​ര്‍​ണ്ണ​മെ​ന്‍റിനി​ടെ സ്വ​രൂ​പി​ച്ച 1,32,000 രൂ​പ ഉ​ണ്ണി​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മൂ​ന്ന് രോ​ഗി​ക​ളു​ടെ ചി​കി​ത്സാ സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് കൈ​മാ​റി​യെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ചി​കി​ത്സ തേ​ടു​ന്ന ര​ണ്ട് യു​വാ​ക്ക​ള്‍​ക്കും ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന എ​ക​രൂ​ര്‍ സ്വ​ദേ​ശി​ക്കും ധ​ന​സ​ഹാ​യം കൈ​മാ​റി.
ഉ​ണ്ണി​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​ടി. ബി​നോ​യ്, വാ​ര്‍​ഡ് അംഗം കെ.​കെ. പ്ര​ദീ​പ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. പി.​പ​ത്മ​നാ​ഭ​ന്‍, മ​നാ​ഫ്, അ​ശ്റ​ഫ്, നി​ജി​ല്‍ രാ​ജ്, വേ​ണു, ഹേ​മ​ല​ത തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.