വാ​ഹ​ൻ സോ​ഫ്റ്റ് വെ​യ​ർ: വാ​ഹ​നം ഹാ​ജ​രാ​ക്കി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം
Thursday, March 21, 2019 12:25 AM IST
കോ​ഴി​ക്കോ​ട്: പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഏ​കീ​കൃ​ത സം​വി​ധാ​ന​മാ​യ വാ​ഹ​ൻ സോ​ഫ്റ്റ് വെ​യ​റി​ലേ​ക്ക് മാ​റു​ന്ന​തി​നാ​ൽ നി​ല​വി​ൽ സ്മാ​ർ​ട്ട് മൂ​വി​ൽ താ​ത്കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ഒ​രാ​ഴ്ച​യ്ക്കു​ള​ളി​ൽ ആർടി ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​രാ​ക്കി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് കോ​ഴി​ക്കോ​ട് റീ​ജണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വാ​ഹ​നിലേ​ക്ക് മാ​റു​ന്ന​തോ​ടെ പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ, ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റ​ൽ, ഫാ​ൻ​സി ന​ന്പ​ർ ബു​ക്കിം​ഗ് എ​ന്നി​വ​യി​ൽ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ വ​രും. വാ​ഹ​നിലൂ​ടെ താ​ത്കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് വാ​ഹ​ൻ സോ​ഫ്റ്റ്‌വെ​യ​റി​ലൂ​ടെ മാ​ത്ര​മേ ഫാ​ൻ​സി ന​ന്പ​ർ ബു​ക്ക് ചെ​യ്യാൻ സാ​ധി​ക്കൂ.