രോ​ഗി​യാ​യ മ​ക​ന്‍റെ സ്വ​ത്ത് പ​ണമി​ട​പാ​ടു​കാ​ർ എ​ഴു​തി വാ​ങ്ങി​യെന്ന് മാതാവിന്‍റെ പരാതി
Thursday, March 21, 2019 12:25 AM IST
ക​ൽ​പ്പ​റ്റ: ഹൃ​ദ്രോ​ഗവും മാ​ന​സി​ക പ്ര​യാ​സവുമുള്ള മ​ക​ന്‍റെ പേ​രി​ലു​ള്ള സ്വ​ത്ത് പ​ണം ഇ​ട​പാ​ടു​കാ​ർ ത​ട്ടി​യെ​ടു​ത്ത​താ​യി മാ​താ​വ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി.
പു​ൽ​പ്പ​ള്ളി കാ​പ്പി​സെ​റ്റ് മു​ട​ക്കാ​ലി​ൽ പ​രേ​ത​നാ​യ സൈ​മ​ണി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ​യു​ടേ​താ​ണ് പ​രാ​തി. കാ​പ്പി​സെ​റ്റി​ൽ മ​ക​ൻ സി​നു​വി​ന്‍റെ(35) പേ​രി​ലു​ള്ള ഒ​ന്പ​ത് സെ​ന്‍റ് സ്ഥ​ല​വും വീ​ടും പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചി​ല​ർ കു​ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ ആ​ധാ​രം ചെ​യ്തു വാ​ങ്ങി​യെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ഏ​ലി​യാ​മ്മ​യു​ടെ മൂ​ത്ത മ​ക​നാ​ണ് സി​നു. കാ​പ്പി​സെ​റ്റി​ൽ സി​നു ന​ട​ത്തി​യി​രു​ന്ന പ​ല​ച​ര​ക്കു​ക​ട ന​ഷ്ട​ത്തി​ലാ​യ​തി​നാ​ൽ മൂ​ന്നു മാ​സം മു​ന്പ് പൂ​ട്ടി. ഇ​തി​നു​ശ​ഷം ബ​ത്തേ​രി​യി​ൽ ഒ​രു ക​ട​യി​ൽ ജോ​ലി​ക്കു നി​ൽ​ക്കു​ക​യാ​ണ്. സി​നു​വു​മാ​യി മു​ന്പ് സാ​ന്പ​ത്തി​ക ഇ​ട​പാ​ടു ന​ട​ത്തി​യ​വ​രാ​ണ് വീ​ടും സ്ഥ​ല​വും തി​ങ്ക​ളാ​ഴ്ച ആ​ധാ​രം ചെ​യ്തു വാ​ങ്ങി​യ​ത്. പു​ൽ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഒ​രു​ദ്യോ​ഗ​സ്ഥ​ന്‍റെ സ​ഹാ​യ​വും ഇ​വ​ർ​ക്കു ല​ഭി​ച്ചു. ആ​ധാ​രം ന​ട​ന്ന​തി​നു​ശേ​ഷം സി​നു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കു​ടും​ബ​ത്തി​ലെ മ​റ്റം​ഗ​ങ്ങ​ൾ വി​വ​രം അ​റി​ഞ്ഞ​ത്.
ഭൂ​മി ആ​ധാ​രം ചെ​യ്തു വാ​ങ്ങി​യ ആ​ൾ ഉ​ൾ​പ്പെ​ടെ ചി​ല​ർ സി​നു​വി​ന്‍റെ വ​സ്തു​വി​ന്‍റെ പ്ര​മാ​ണ​വും വി​ല​പ്പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞ 17നു ​രാ​ത്രി ശ്ര​മി​ച്ചി​രു​ന്നു.‌ ഇ​തി​നെ എ​തി​ർ​ത്ത സി​നു​വി​നു മ​ർ​ദ​ന​മേ​റ്റു.
വി​വ​രം രാ​ത്രി​ത​ന്നെ സ​ഹോ​ദ​ര​ൻ സി​നേ​ഷ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചു. പി​റ്റേ​ന്നു രാ​വി​ലെ സി​നു സ്റ്റേ​ഷ​നി​ൽ പ​രാ​തി​യും ന​ൽ​കി. എ​ന്നാ​ൽ പ​രാ​തി പ​രി​ഹി​ക്കു​ന്ന​തി​നു പ​ക​രം പ​ണം ഇ​ട​പാ​ടു​കാ​ർ​ക്കു അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് പോ​ലീ​സ് സ്വീ​ക​രി​ച്ച​ത്. ക​ച്ച​വ​ടാ​വ​ശ്യ​ത്തി​നാ​യി ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കി​യ​താ​യും ഇ​തി​നു രേ​ഖ​ക​ൾ ഉ​ണ്ടെ​ന്നു​മാ​ണ് സി​നു പ​റ​യു​ന്ന​ത്.
പ​ലി​ശ​യ്ക്കു പ​ണം ക​ടം​കൊ​ടു​ക്കു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ളു​ടെ പേ​രി​ലാ​ണ് സി​നു​വി​ന്‍റെ സ്വ​ത്ത് എ​ഴു​തി​വാ​ങ്ങി​യ​തെ​ന്നും ഏ​ലി​യാ​മ്മ​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.