പി. ​ജ​യ​രാ​ജ​ൻ പേ​രാ​മ്പ്ര​യി​ലെ കോ​ള​ജു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി
Thursday, March 21, 2019 12:28 AM IST
പേ​രാ​മ്പ്ര: വ​ട​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​ജ​യ​രാ​ജ​ൻ പേ​രാ​മ്പ്ര​യി​ലെ കോ​ള​ജു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. സ്ഥാ​നാ​ര്‍​ഥി​യെ കാ​ണാ​ൻ വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​ത്തു നി​ല്‍​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.
പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ മ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ര്യ​ട​ന​ത്തി​നു ശേ​ഷം സി​കെ​ജി, മേ​ഴ്സി, ചി​ന്മ​യ തു​ട​ങ്ങി​യ കോ​ള​ജുക​ളി​ല്‍ വ​ട​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി പി. ​ജ​യ​രാ​ജ​ന്‍ പ​ര്യ​ട​നം ന​ട​ത്തി.
ചി​ന്മ​യ കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ല്‍​കി​യ വ​ര​വേ​ല്‍​പ്പി​നു​ശേ​ഷം ക​ല്ലോ​ട് മേ​ഴ്സി, സി​കെ​ജി ഗ​വ. കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്ഥാ​നാ​ർഥിക്ക് ഹാരമണിയിച്ചു. സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ല്‍ നൂറുക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ണി​ചേ​ര്‍​ന്നു.