ഫോ​സ്റ്റ​ർ കെ​യ​ർ പ​ദ്ധ​തി: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, March 21, 2019 12:28 AM IST
കോ​ഴി​ക്കോ​ട്: സ​ർ​ക്കാ​ർ ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളെ വേ​ന​ല​വ​ധി​ക്ക് ഫോ​സ്റ്റ​ർ കെ​യ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​പ്പി​ച്ച് വ​ള​ർ​ത്താ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
കു​ട്ടി​ക​ൾ​ക്ക് ഗൃ​ഹാ​ന്ത​രീ​ക്ഷ​ത്തി​ൽ താ​മ​സി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്ക​ലാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​വ​ധി​ക്കാ​ല​മാ​വു​ന്പോ​ൾ കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ഏ​കാ​ന്ത​ത​യ്ക്ക് ആ​ശ്വാ​സം പ​ക​രാ​നും കു​ടും​ബ​ത്തി​ൽ നി​ന്നും ചു​റ്റു​പാ​ടി​ൽ നി​ന്നും സ​മൂ​ഹ​ത്തി​ൽ നി​ന്നും കു​ട്ടി ആ​ർ​ജി​ക്കേ​ണ്ട മ​നു​ഷ്യ വി​നി​മ​യ​ങ്ങ​ൾ സാ​ധ്യ​മാ​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.
ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റും (ഡി​സി​പി​യു) ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മ​ിറ്റി​യും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കു​ട്ടി​ക​ളി​ല്ലാ​ത്ത ദ​ന്പ​തി​ക​ൾ​ക്കും കു​ട്ടി​ക​ളു​ള്ള ര​ക്ഷി​താ​ക്ക​ൾ​ക്കും പ​ദ്ധ​തി​യി​ൽ പ​ങ്കു​ചേ​രാം. താ​ത്​പ​ര്യ​മു​ള്ള​വ​ർ​ക്ക് 23ന​കം ബ​യോ​ഡാ​റ്റ സ​ഹി​തം ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക‌്ഷ​ൻ ഓ​ഫീ​സ​ർ, ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌ഷ​ൻ യൂ​ണി​റ്റ്, ബി ​ബ്ലോ​ക്ക്, സി​വി​ൽ സ്റ്റേ​ഷ​ൻ എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കാം. ഫോ​ണ്‍ : 0495 2378920.