അ​വ​ധി​ക്കാ​ല കാ​യി​ക​പ​രി​ശീ​ല​ന​വും സ്പോ​ർട്സ് ഹോ​സ്റ്റ​ൽ പ്ര​വേ​ശ​ന​വും
Thursday, March 21, 2019 12:28 AM IST
തി​രു​വ​മ്പാ​ടി: മ​ല​ബാ​ർ സ്പോ​ർട്സ് അ​ക്കാ​ഡ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വേ​ന​ൽ അ​വ​ധി​ക്കാ​ല കാ​യി​ക​പ​രി​ശീ​ല​ന ക്യാ​മ്പു​ക​ൾ ഏ​പ്രി​ൽ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്നു.
അ​ത്‌ല​റ്റി​ക്സി​ൽ പു​ല്ലൂ​രാം​പാ​റ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ലും വോ​ളി​ബോ​ളി​ൽ പു​ലി​ക്ക​യം മ​രി​യ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലു​മാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. 12 - 18 വ​യ​സു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.
അ​ത്‌ല​റ്റി​ക്സി​ൽ സെ​ല​ക‌്ഷ​ൻ ല​ഭി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഹോ​സ്റ്റ​ൽ സൗ​ക​ര്യം ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം ര​ണ്ട് പാ​സ്പോ​ർ​ട്ട് ഫോ​ട്ടോ സ​ഹി​തം ഏ​പ്രി​ൽ ഒ​ന്നി​ന് രാ​വി​ലെ ഏ​ഴി​ന് പ​രി​ശീ​ല​ന വേ​ദി​ക​ളി​ൽ എ​ത്തി​ച്ചേ​ര​ണം. മ​രി​യ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം വോ​ളി​ബോ​ൾ ഹോ​സ്റ്റ​ലി​ൽ അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ട്ട്, ഒ​ന്പ​ത്, 10 ക്ലാ​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഉ​യ​ര​മു​ള്ള പെ​ൺ​കു​ട്ടി​ക​ൾ ഏ​പ്രി​ൽ എ​ട്ടി‌​ന് രാ​വി​ലെ 10ന് ​സെ​ല​ക്‌ഷ​ൻ ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 7510 84 00 84, 7025 71 75 85, 9446 22 61 20.