ഹ​രി​തച​ട്ടം ന​ട​പ്പാ​ക്കും
Thursday, March 21, 2019 12:28 AM IST
കോ​ഴി​ക്കോ​ട്: ലോ​ക്​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​സ്ഥി​തി സൗ​ഹൃ​ദ മാ​യി ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഹ​രി​ത പ​രി​പാ​ല​ന​ച​ട്ടം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും.
പ്ലാ​സ്റ്റി​ക്, പി​വി​സി, ഡി​സ്പോ​സി​ബി​ൾ വ​സ്തു​ക്ക​ൾ മു​ത​ലാ​യ​വ ഒ​ഴി​വാ​ക്കി പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​തും പു​നഃ​ചം​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​തു​മാ​യ പ​രി​സ്ഥി​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ളു​പ​യോ​ഗി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്ത​ണം.
സി​വി​ൽ സ്റ്റേ​ഷ​നി​ൽ മാ​തൃ​കാ പെ​രു​മാ​റ്റച്ച​ട്ട​വും ഹ​രി​ത ച​ട്ട​വും ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ക​ള​ക്ട​ർ സാം​ബ​ശി​വ റാ​വു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. സം​ഘ​ട​ന​ക​ൾ​ക്ക് നോ​ട്ടീ​സു​ക​ൾ, ബാ​ന​റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സ്ഥ​ലം അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണ്.
സി​വി​ൽ സ്റ്റേ​ഷ​ന്‍റെ കോ​ന്പൗ​ണ്ട് ചു​മ​രു​ക​ളി​ലും അ​ക​ത്തു​മു​ള്ള പോ​സ്റ്റ​റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. പു​തി​യ പ​ര​സ്യ​ങ്ങ​ൾ പ​തി​ക്കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു ഗേ​റ്റു​ക​ൾ​ക്ക് സ​മീ​പ​ത്തെ​യും സി​വി​ൽ​സ്റ്റേ​ഷ​നി​ലെ​യും ത​ക​ർ​ന്ന റോ​ഡു​ക​ൾ ഉ​ട​ൻ ന​വീ​ക​രി​ക്കാ​നും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​നും തീ​രു​മാ​ന​മാ​യി. എ​ഡി​എം ഇ.​പി. മേ​ഴ്സി, ഹ​രി​ത കേ​ര​ളം ജി​ല്ലാ കോഓ​ർ​ഡി​നേ​റ്റ​ർ പി. ​പ്ര​കാ​ശ്, സ​ർ​വീ​സ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.