സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Thursday, March 21, 2019 12:28 AM IST
കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി 13 അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും അ​ക്കൗ​ണ്ടിം​ഗ് ടീം, ​ഫ്ലയിം​ഗ് സ്ക്വാ​ഡ്, ആ​ന്‍റി ഡി​ഫെ​യ്സ്മെ​ന്‍റ് സ്ക്വാ​ഡ് എന്നിവയിലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. അ​സി. എ​ക്സ്പ​ൻ​ഡി​ച്ച​ർ ഒ​ബ്സ​ർ​വ​ർ പി. ​അ​ബ്ദു​ൾ നാ​സ​ർ ക്ലാ​സെ​ടു​ത്തു.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​ന് അ​ന​ധി​കൃ​ത​മാ​യി പ​ണ​വും മ​ദ്യ​വു​മു​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധിക്കും. രേ​ഖ​യി​ല്ലാ​തെ സൂ​ക്ഷി​ക്കു​ന്ന പ​ത്ത് ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള പ​ണ​വും മ​റ്റ് വ​സ്തു​ക്ക​ളും ആ​ദാ​യ നി​കു​തി വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യും. ഇ​തി​നാ​യി ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ ക്വി​ക്ക് റെ​സ്പോ​ണ്‍​സ് ടീം ​എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കും.
ജി​ല്ല​ക​ളി​ലെ ഫ്ലയിം​ഗ് സ്ക്വാ​ഡും ജി​ല്ലാ നി​രീ​ക്ഷ​ണ സം​ഘ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. ചെ​ക് പോ​സ്റ്റ്ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും.
സീ​നി​യ​ർ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ പി.​കെ. രാ​ജ​ൻ, അ​സി. എ​ക്സ്പ​ൻ​ഡി​ച്ച​ർ ഒ​ബ്സ​ർ​വ​ർ​മാ​രാ​യ കെ.​എം. മ​ധു​സൂ​ദ​ന​ൻ, ടി.​പി. ബാ​ല​ച​ന്ദ്ര​ൻ, പി.​വി. ദി​വാ​ക​ര​ൻ, കെ. ​പ്ര​മോ​ദ​ൻ, കെ. ​അ​നി​ൽ ച​ന്ദ്ര​ൻ, സി. ​പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​പ്ര​കാ​ശ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​സ്ഥി​തി സൗ​ഹൃ​ദ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു.