രാ​ഷ്‌ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഇ​ന്ന്
Thursday, March 21, 2019 12:28 AM IST
കോ​ഴി​ക്കോ​ട്: 25 വ​രെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അം​ഗീ​കൃ​ത രാ​ഷ്‌ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഇ​ന്ന് രാ​വി​ലെ 11 ന് ​കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും. എ​ല​ത്തൂ​ർ, കോ​ഴി​ക്കോ​ട് നോ​ർ​ത്ത്, കോ​ഴി​ക്കോ​ട് സൗ​ത്ത്, ബേ​പ്പൂ​ർ, കു​ന്ന​മം​ഗ​ലം മ​ണ്ഡ​ല​ങ്ങ​ളി​ലെ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​റാ​യ ത​ഹ​സി​ൽ​ദാ​ർ എ​ൻ. പ്രേ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.
കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലത്തിലെ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം നാ​ളെ വൈ​കി​ട്ട് നാ​ലി​ന് താ​മ​ര​ശേ​രി താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രുമെ​ന്ന് അ​സി. റി​ട്ടേ​ണിംഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.