ഡ​യാ​ലി​സി​സ് സെ​ന്‍റർ പൂ​ട്ടാ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് തീ​രു​മാ​നം; രോ​ഗി​ക​ള്‍ ആ​ശ​ങ്ക​യി​ല്‍
Thursday, March 21, 2019 12:28 AM IST
നാ​ദാ​പു​രം: ഡ​യാ​ലി​സീ​സ് സെ​ന്‍റ​ര്‍ അ​ട​ച്ച് പൂ​ട്ടാ​നു​ള്ള മാ​നേ​ജ്‌​മെ​ന്‍റ് തീ​രു​മാ​ന​ത്തി​നെ​തി​രേ രോ​ഗി​ക​ള്‍ സം​ഘ​ടി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ല്‍ നാ​ദാ​പു​രം ചേ​റ്റുവെ​ട്ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡ​യാ​ലി​സീ​സ് സെ​ന്‍റ​റാ​ണ് പൂ​ട്ടാ​നൊ​രു​ങ്ങു​ന്ന​ത്.
പ​ത്ത് ഡ​യാ​ലി​സി​സ് യൂ​ണി​റ്റും 14 ജീ​വ​ന​ക്കാ​രു​മാ​ണ് അ​ഞ്ച് വ​ര്‍​ഷ​മാ​യി പ്രവർത്തിക്കുന്ന സെന്‍ററിലുള്ളത്. സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന തോ​ടി​ല്‍ ഡ​യാ​ലി​സ് സെ​ന്‍റ​റി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ ഒ​ഴു​ക്കി​വി​ട്ട് തോ​ടും സ​മീ​പ​ത്തെ കി​ണ​റുകളും മ​ലി​ന​മാ​വു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. മാ​ലി​ന്യ പ്ര​ശ്‌​നം രൂ​ക്ഷ​മാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ ക​ര്‍​മസ​മി​തി രൂ​പീ​ക​രി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നും ആ​രോ​ഗ്യ വ​കു​പ്പി​നും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.
സ​മീ​പ​ത്തെ വീ​ട്ടു​കാ​ര്‍ കി​ണ​റി​ലെ വെ​ള്ളം ക​ല​ങ്ങി​യ​താ​യും ഉ​പ്പു​ര​സം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യും പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പും മാ​ലി​ന്യം കൈ​കാ​ര്യ​ചെ​യ്യു​ന്ന​ത് പ​രി​ശോ​ധി​ക്കാ​ന്‍ ആ​ശു​പ​ത്രി എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​പ​ര്യാ​പ്ത​മാ​യ സ്ഥ​ല​ത്ത് മാ​ലി​ന്യം കൈ​കാ​ര്യം ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സെ​ന്‍റ​ര്‍ അ​ട​ച്ച് പൂ​ട്ടാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.
ഇ​തി​നി​ട​യി​ല്‍ ഈ ​സെ​ന്‍റ​റി​ലെ അ​റു​പ​തോ​ളം രോ​ഗി​ക​ള്‍ ഡ​യാ​ലി​സി​സ് ചെ​യ്യാ​ന്‍ കോ​ഴി​ക്കോ​ട് എ​ത്താ​നാ​ണ് മാ​നേ​ജ്‌​മെ​ന്‍റ് പ​റ​യു​ന്ന​ത്.
സെ​ന്‍റ​ര്‍ അ​ട​ച്ച് പൂ​ട്ടി​യാ​ല്‍ നി​രാ​ഹാ​ര സ​മ​രം ഉ​ള്‍​പ്പെ​ടെ​ നടത്തു​മെ​ന്നും രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും പ​റ​ഞ്ഞു.
സി.​ടി. ബാ​ബു​രാ​ജ്, കെ. ​ച​ന്ദ്ര​ന്‍ , കെ.​കെ. ദാ​മു, അ​ബ്ദു​റ​ഹ്മാ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്.