തൂ​വാ​ല വി​പ്ല​വ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്; ക്ഷ​യ​രോ​ഗദി​നാ​ച​ര​ണ​ത്തി​ന് 23ന് ​തു​ട​ക്കം
Thursday, March 21, 2019 12:28 AM IST
കോ​ഴി​ക്കോ​ട്: ലോ​ക​ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തിന്‍റെ ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ള്‍​ക്ക് 23ന് ​തു​ട​ക്ക​മാ​വും. രാ​വി​ലെ ഒ​ന്‍​പ​തി​ന് മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍​ കോ​ള​ജി​ല്‍ നി​ന്ന് ക്ഷ​യ​രോ​ഗ​ദി​ന സ​ന്ദേ​ശ​റാ​ലി​ആരംഭിക്കുമെന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
തു​ട​ര്‍​ന്ന് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഐ​എം​എ ഹാ​ളി​ല്‍ ന​ട​ക്കും. സ​ബ് ക​ള​ക്ട​ര്‍ വി.​വി​ഘ്‌​നേ​ശ്വ​രി, ജി​ല്ലാ​മെ​ഡി​ക്ക​ല്‍​ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​ വി.​ ജ​യ​ശ്രീ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
ക്ഷ​യ​രോ​ഗ​ദി​ന നി​ര്‍​മാ​ര്‍​ജ​നം സാ​ധ്യ​മാ​ക്കാ​ന്‍ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്താ​ന്‍​ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ആ​രം​ഭി​ച്ച സി​സ്റ്റം ഫോര്‍ ടി​ബി എ​ലി​മി​നേ​ഷ​ന്‍ ഇ​ന്‍ പ​ബ്ലി​ക് സെ​ക്ട​റി(സ്റ്റ​പ്‌​സ്) ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും നടക്കും.
24ന് ​രാ​വി​ലെ 10ന് ​ഐ​എം​എ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സെ​മി​നാ​റി​ല്‍ ഗ​വ. ​മെ​ഡി​ക്ക​ല്‍​കോ​ള​ജ് ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ.​അ​നു​മോ​ഹ​ന്‍​ദാ​സ്, ബാ​ലു​ശേ​രി ടി​ബി യൂ​ണി​റ്റ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി.​എ​ച്ച്. ഷാ​മി​നി എ​ന്നി​വ​ര്‍ പ്രസംഗിക്കും.
ജി​ല്ലാ ടി​ബി സെ​ന്‍റ​ര്‍, ടി​ബി ഫോ​റം, ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി, ടി​ബി അ​സോ​സി​യേ​ഷ​ന്‍ , ഐ​എം​എ, ജി​ല്ലാ എ​യ്ഡ്‌​സ് ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ്, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍, സ​ന്ന​ദ്ധ സേ​വ​ന സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
"ഇ​താ​ണ് സ​മ​യം... ആ​ശു​പ​ത്രി​ക​ളി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും വാ​യു​ജ​ന്യ രോ​ഗ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക' എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ക്ഷ​യ​രോ​ഗ ദി​ന സ​ന്ദേ​ശം.
"ന​ല്ല ശീ​ല​ങ്ങ​ള്‍ തു​ട​ങ്ങു , വാ​യു​ജ​ന്യ രോ​ഗ​ങ്ങ​ള്‍ ത​ട​യൂ' എ​ന്ന സ​ന്ദേ​ശവുമായി "തൂ​വാ​ല വി​പ്ല​വം' ഇൗ ​വ​ര്‍​ഷ​ത്തെ ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.
വീ​ട്ടി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ചു​മ​യ്ക്കു​മ്പോ​ള്‍ തൂ​വാ​ല​കൊ​ണ്ട് മു​ഖം മ​റ​യ്ക്കാ​ന്‍ ശീ​ലി​ക്കു​ക എ​ന്ന​താ​ണ് തൂ​വാ​ല വി​പ്ല​വം കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു​മൂ​ലം വാ​യു​ജ​ന്യ രോ​ഗ​ങ്ങ​ള്‍ ഒ​രു പ​രി​ധി​വ​രെ പ്ര​തി​രോ​ധി​ക്കാ​നാ​വു​മെ​ന്നും ജി​ല്ലാ​മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​വി.​ജ​യ​ശ്രീ പ​റ​ഞ്ഞു.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ ടി​ബി ഓ​ഫീ​സ​ര്‍ ഡോ.​ പി.​പി.​പ്ര​മോ​ദ്കു​മാ​ര്‍, ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍മാരായ ബേ​ബി നാ​പ്പ​ള്ളി, ഹം​സ ഇ​സ്മാ​ലി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.